Saturday, December 28, 2024

Top 5 This Week

Related Posts

മരിച്ചവരുടെ കുടുംബങ്ങൾക്ക് ജോലിയും അഞ്ചു ലക്ഷം രൂപ ധനസഹായവും മമത പ്രഖ്യാപിച്ചു

സംഘർഷമുണ്ടായ ബംഗാളിലെ രാംപൂർഹട്ട് മുഖ്യമന്ത്രി മമതാ ബാനർജി സന്ദർശിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് ജോലിയും അഞ്ചു ലക്ഷം രൂപ ധനസഹായവും മമത പ്രഖ്യാപിച്ചു .

തൃണമൂൽ കോൺഗ്രസ് നേതാവ് ് ബാദു ഷെയ്ഖിൻറെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കലാപവും തീവെപ്പും നടന്ന്് മൂന്ന് ദിവസത്തിന് ശേഷമാണ് സംഘർഷമുണ്ടായ പ്രദേശങ്ങളിൽ മമതയുടെ സന്ദർശനം. ആളുകളെ കൊല്ലുന്നതും വീടുകൾക്ക് തീവെക്കുന്നതും കുറ്റകരമാന്നെന്നും സംഭവത്തെ ശക്തമായി അപലപിക്കുന്നുവെന്നും മമത പറഞ്ഞു. വീടുകൾക്ക് തീപിടിച്ച ഗ്രാമീണർക്ക് അറ്റകുറ്റപ്പണികൾക്കായി രണ്ട് ലക്ഷം രൂപ നൽകുമെന്നും മമത പറഞ്ഞു. ആക്രമണത്തിൽ പങ്കെടുത്ത തൃണമൂൽ കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡൻറിനെ അറസ്റ്റ് ചെയ്യാനും മുഖ്യമന്ത്രി നിർദേശം നൽകി.

കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരിയും രാംപൂർഹട്ടിലെത്തി. സംഭവത്തിൽ സ്വമേധയാ കേസെടുത്ത കൽക്കട്ട ഹൈക്കോടതിയുടെ നിർദേശ പ്രകാരം എസ് ഐ ടി തൽസ്ഥിതി റിപ്പോർട്ട് കോടതിയിൽ നൽകി. തെളിവുകൾ സുരക്ഷിതമാക്കാൻ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്നും സാക്ഷിക്ക് സംരക്ഷണം നൽകണമെന്നും പൊലീസിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസിൽ ഇതുവരെ 22 പേർ അറസ്റ്റിലായി. സംഘർഷത്തെക്കുറിച്ച് ബംഗാൾ സർക്കാർ ഉടൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോർട്ട് കൈമാറും.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles