Home LOCAL NEWS WAYANAD മരണഭൂമിയിൽ വിലാപങ്ങളടങ്ങുന്നില്ല.

മരണഭൂമിയിൽ വിലാപങ്ങളടങ്ങുന്നില്ല.

മേപ്പാടി: മരണത്തിൻ്റെ മണമുള്ള മണ്ണിൽ നിന്നും തങ്ങളുടെ ഉറ്റവർ തിരിച്ചെത്താത്ത ആധിയിൽ ക്യാമ്പിലുള്ളവരും ബന്ധുക്കളും നെഞ്ചിൽ തീയുമായി ആശുപത്രികൾ കയറിയിറങ്ങുകയാണ്. 206 പേരെ ഇനിയും കണ്ടെത്താനുണ്ട്. മക്കളെ നഷ്ടപ്പെട്ട അമ്മമാരുടെ വിലാപങ്ങളാണ് ക്യാമ്പിൽ. ഇന്നും ഒട്ടെറെ മൃതദേഹങ്ങൾ കണ്ടെടുത്തു. ഇതോടെ മരണം 365 ആയി ഇനിയും 206 പേരെ കിട്ടാനുള്ളതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. എന്നാൽ ഇതിലേറെ ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ഇന്ന് ഹെലികോപ്റ്ററിൽ നടത്തിയ പരിശോധനയിൽ ഒരു കുഞ്ഞിൻ്റെതടക്കം സൂചിപ്പാറ വെള്ള ചാട്ടത്തിനടുത്തു വെച്ച് 4 ശരീരങ്ങൾ കൂടി കണ്ടെത്തി. 148 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞ് ബന്ധുക്കൾക്ക് കൈമാറി. പുഞ്ചിരി മട്ടം മുണ്ടക്കൈ , സൂചിപ്പാറ ചാലിയാർ ഭാഗങ്ങളിൽ ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു. നാളെ കാലത്ത് 7 മണിമുതൽ തിരച്ചിൽ പുനരാരംഭിക്കും.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here