Friday, November 1, 2024

Top 5 This Week

Related Posts

മനസ്സാക്ഷിയെ നടുക്കിയ ബിൽക്കീസ് ബാനു കൂട്ടബലാത്സംഗക്കേസ് : പ്രതികളെ വിട്ടയച്ചതിനെതിരെ കേന്ദ്ര സർക്കാരിനും, ഗുജറാത്ത് സർക്കാരിനും സുപ്രിംകോടതി നോട്ടീസ്

ന്യൂഡൽഹി: മനസ്സാക്ഷിയെ നടുക്കിയ ബിൽക്കീസ് ബാനു കൂട്ടബലാത്സംഗക്കേസിലെ 11 കുറ്റവാളികളുടെ ശിക്ഷ ഇളവ് ചെയ്ത് വിട്ടയച്ചത് ചോദ്യം ചെയ്ത് ബിൽകീസ് ബാനു സമർപ്പിച്ച ഹരജിയിൽ കേന്ദ്ര സർക്കാറിനും ഗുജറാത്ത് സർക്കാറിനും സുപ്രീം കോടതിയുടെ നോട്ടീസ്. 2002 ലെ ഗുജറാത്ത്്് വംശഹത്യക്കിടെ ബലാത്സംഗത്തിനിരായായ ബിൽക്കിസ് ബാനു സമർപ്പിച്ച ഹരജിയിലാണ് സുപ്രീം കോടതിയുടെ ശ്കതമായ ഇടപെടൽ.
ജയിൽ മോചനവുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും അടുത്തമാസം 18 മുമ്പ് ഹാജരാക്കാൻ ജസ്റ്റിസുമാരായ കെ.എം. ജോസഫ്, ബി.വി. നാഗരത്‌ന എന്നിവരടങ്ങുന്ന ബെഞ്ച് നിർദേശിച്ചു. കേസ് ഏപ്രിൽ 18ന് കോടതി വീണ്ടും വിശദമായി പരിഗണിക്കുമെന്നും കോടതി അറിയിച്ചു.

മഹാരാഷ്ട്രയിൽ വിചാരണ പൂർത്തിയായ ഒരു കേസിൽ ഗുജറാത്ത് സർക്കാരിന് എങ്ങനെയാണ് കേസിൽ ശിക്ഷ ഇളവ് നൽകാനാകുകയെന്നും, കുട്ടികളെ ഉൾപ്പെടെ കൂട്ടക്കൊല ചെയ്ത, ബലാത്സംഗം പോലുള്ള ക്രിമിനൽ കേസിൽ എങ്ങനെയാണ് സർക്കാരിന് ഇങ്ങനെ ഇളവ് നൽകാൻ ആകുകയെന്നും ചോദിച്ചു.
ബിൽകീസ് ബാനുവിനും കുടുംബാംഗങ്ങൾക്കുമെതിരായ കുറ്റകൃത്യം ഭയാനകമാണെന്നും ബെഞ്ച് പറഞ്ഞു.

ബിൽകീസിൻറെ ഹരജി കേൾക്കാൻ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പുതിയ ബെഞ്ച് രൂപീകരിക്കുമെന്ന് അറിയിച്ചപ്പോൾ നീതി വെളിച്ചം പ്രതീക്ഷിച്ചിരുന്നു. കൂട്ടബലാത്സംഗത്തിനിരയാകുന്ന സമയത്ത് അഞ്ചുമാസം ഗർഭിണിയായിരുന്നു ബിൽകീസ്. കലാപത്തിൽ ബിൽകീസിന്റെ മൂന്നു വയസ്സായ കുഞ്ഞും ബന്ധുക്കളായ ഏഴ് പേരും ക്രൂരമായി കൊല്ലപ്പെട്ടിരുന്നു.

ജയിലിലെ നല്ലനടപ്പ് ചൂണ്ടിക്കാണിച്ചാണ് ബില്‍ക്കിസ് ബാനു കേസിലെ പ്രതികളെ നേരത്തെ ജയില്‍ മോചിതരാക്കിയിരുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ഈ തീരുമാനം സുപ്രീം കോടതി പുനപരിശോധിക്കണമെന്നും കുറ്റവാളികളെ മോചിതരാക്കിയ നടപടി റദ്ദാക്കണമെന്നുമാണ് ബില്‍ക്കിസ് ബാനു സമർപ്പിച്ച ഹരജിയില്ർ ആവശ്യപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles