Friday, December 27, 2024

Top 5 This Week

Related Posts

ഭക്തി നിറവിൽ മൂവാറ്റുപുഴ പുഴക്കരക്കാവിൽ ദീപക്കാഴ്ച്ച

മൂവാറ്റുപുഴ: ഭക്തി നിറവിൽ മൂവാറ്റുപുഴ പുഴക്കരക്കാവിൽ ദീപക്കാഴ്ച്ച. ചിറപ്പു മഹോത്സവത്തിന്റെ ഭാഗമായി ഒരുക്കിയ ദീപക്കാഴ്ചയിൽ നൂറുകണക്കിനു വിശ്വാസികളെത്തി ദീപം തെളിച്ചു. 21ന് രാവിലെ ചിറപ്പ് ഉത്സവം ആരംഭിക്കും. 4.30 മുതൽ വിശേഷാൽ പൂജകൾ, വൈകിട്ട് 6.30ന് ദീപാരാധന, ചുററുവിളക്ക്, 7ന് എടനാട് രാജൻ നമ്പ്യാരുടെ ചാക്യാർ കൂത്ത്. 22നവ് വൈകിട്ട് ദീപാരാധനക്കു ശേഷം കലാമണ്ഡലം പ്രഭാകരനും സംഘവും അവതരിപ്പിക്കുന്ന ഓട്ടൻതുള്ളൽ, 23ന് വൈകിട്ട് ദീപാരാധന കഴിഞ്ഞ് കൊച്ചിൻ മൻസൂറിന്റെ സ്മൃതിലയം ഗാനസന്ധ്യ. 24ന് വൈകിട്ട് ഏഴിന് മങ്കൊമ്പ് രാജീവ് കൃഷ്ണയുടെ ആവിഷ്‌കാരത്തിൽ സ്വാമി കൃഷ്ണമയാനന്ദ തീർത്ഥപാദർ അവതരിപ്പിക്കുന്ന സോപാന നൃത്തം. 25ന് രാവിലെ 8ന് എഴുന്നള്ളിപ്പ്, വൈകിട്ട് നാലിന് കാഴ്ച്ചശ്രീബലി, കലാനിലയം അനിലിന്റെ പ്രമാണത്തിൽ പഞ്ചാരിമേളം, ഏഴിന് മൂവാറ്റുപുഴ നാട്യാലയയുടെ നൃത്തസന്ധ്യ, 9ന് വിളക്കിനെഴുന്നള്ളിപ്പ്, വലിയ കാണിക്ക, നാദസ്വരം, സ്പെഷ്യൽ തവിൽ. എന്നിവ നടക്കും.

26 ന് രാവിലെ 8ന് എഴുന്നള്ളിപ്പ്, വൈകിട്ട് നാലിന് കാഴ്ച്ചശ്രീബലി, പരക്കാട് തങ്കപ്പ മാരാരുടെ പ്രമാണത്തിൽ പഞ്ചവാദ്യം, ദീപാരാധന, നാദസ്വരം, തവിൽ. ഏഴിന് തിരുവനന്തപുരം വൈഗാമിഷന്റെ ബാലെ അഗ്‌നിമുദ്ര, 9ന് വിളക്കിനെഴുന്നള്ളിപ്പ്, വലിയകാണിക്ക. 27ന് രാവിലെ എട്ടിന് എഴുന്നള്ളിപ്പ്, വൈകിട്ട് നാല് മുതൽ കാഴ്ച്ചശ്രീബലി, പെരുവനം പ്രകാശൻ മാരാരുടെ പ്രമാണത്തിൽ ആൽത്തറമേളം, 6.30ന് ദീപാരാധന, 7ന് നാദസ്വരകച്ചേരി, സ്പെഷ്യൽ തവിൽ, എട്ടിന് കൊച്ചിൻ കലാഭവന്റെ ഗാനമേള, വിലയ കാണിക്ക, വിളക്കിനെഴുന്നള്ളിപ്പ് എന്നിവയുണ്ടാകും. 28 ന് രാവിലെ 10ന് കളഭാഭിഷേകം, അന്നദാനം എന്നിവയും നടക്കുമെന്ന് ക്ഷേത്ര സെക്രട്ടറി എസ്.കൃഷ്ണമൂര്‍ത്തി അറിയിച്ചു..

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles