Thursday, December 26, 2024

Top 5 This Week

Related Posts

ബ്രിജ് ഭൂഷണൻ എം.പിക്കെതിരായ ബലാത്സംഗ കേസ് ; താരങ്ങൾക്ക് രേഖ മുദ്രവച്ച കവറിൽ സമർപ്പിക്കാമെന്ന് സുപ്രിം കോടതി

മേനകാ ഗാന്ധി എം.പി. വേദന പങ്കിട്ടു
ഒടുവിൽ പി.ടി.ഉഷയും സമരക്കാരെ കാണാനെത്തി

ബി.ജെ.പി എം.പി. ബ്രിജ് ഭൂഷണനെതിരായ ബലാത്സംഗ കേസിൽ സുപ്രിം കോടതിയുടെ നിർണായക ഇടപെടൽ. ഗുസ്തി താരങ്ങളുടെ കൈവശമുള്ള രേഖകൾ മുദ്രവെച്ച കവറിൽ സമർപ്പിക്കാൻ സുപ്രിംകോടതിയുടെ നിർദേശിച്ചിട്ടുണ്ട്. ഇതിനിടെ ബ്രിജ്ഭൂഷണെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജന്തർ മന്ദിറിൽ സമരം ചെയ്യുന്ന കായിക താരങ്ങളെ ഒളിംപിക്സ് അസോസിയേഷൻ അധ്യക്ഷ പി.ടി ഉഷ സന്ദർശിച്ചു. ഉഷയെ ചില സമരാനുകൂലികൾ തടഞ്ഞ് ചോദ്യം ചെയ്തതും ശ്രദ്ധിക്കപ്പെട്ടു. തെരുവിൽ നടത്തുന്ന സമരം കായിക മേഖലക്കും രാജ്യത്തിന്റെ പ്രതിച്ഛായക്കും ദോഷമെന്നായിരുന്നു പി.ടി ഉഷയുടെ വിവാദ പ്രസ്താവന. സമരം കൂടുതൽ ശക്തിപ്പെടുകയും ബിജെപി എം.പി ആയ മനേക ഗാന്ധിവരെ വേദപങ്കിടുകയും ചെയ്തു. ഇതിനിടെ കേന്ദ്ര മന്ത്രി അനുരാഗ് താക്കൂർ കേസ് ഇല്ലാതാക്കാൻ സമ്മർദം ചെലുത്തിയെന്ന് ഗുസ്തി താരം വിനേഷ് ഫോഗട്ട് പ്രസ്താവിച്ചിരിക്കുന്നു.

ബ്രിജ് ഭൂഷൺ ഭീഷണിയും വെല്ലുവിളിക്കുന്നു. ബ്രിജ് ഭൂഷണെതിരെ ഇതാദ്യമായല്ല പരാതി ഉയരുന്നത് എന്നും 2012 ൽ നൽകിയ പരാതി പൊലീസ് അന്വേഷിച്ചില്ല എന്നും ഗുസ്തി താരങ്ങൾ വ്യക്തമാക്കി. ജന്തർ മന്തറിലെ സമരത്തിനു വ്യാപക പിന്തുണയാണ് ലഭിക്കുന്നത്. കോൺഗ്രസ് , ഇടത് പാർട്ടികൾ , ആം ആദ്മി പാർട്ടി തുടങ്ങിയ പ്രതിപക്ഷ പാർട്ടികൾ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഡൽഹി സർവകലാശാലയിലെ എസ്എഫ്ഐ പ്രവർത്തകർ ഇന്ന് സമരത്തിനു ഐക്യദാർഢ്യം പ്രഖ്യാപിച്ച്് മാർച്ച് നടത്തും. സംയുക്ത കിസാൻ മോർച്ച ഗുസ്തി താരങ്ങളുടെ സമരത്തെ പിന്തുണച്ച് രാജ്യവ്യാപകമായി പ്രതിഷേധ പരിപാടികൾ ആഹ്വാനം ചെയ്തിട്ടുണ്ട്്്. അടുത്ത ദിവസങ്ങളിൽ കൂടുതൽ സംഘടനകൾ പിന്തുണയുമായി എത്തുമെന്നാണ് സൂചന

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles