Thursday, December 26, 2024

Top 5 This Week

Related Posts

ബ്രസീലിന്റെ ഇടിവെട്ട് ഗോൾ ; പ്രീകോർട്ടറിൽ കടന്നു

സ്വിസർലാൻഡിനെതിരെ ഒരു ഗോളിനു ബ്രസീലിനു വിജയം. 84-ാം മിനിറ്റിൽ ബ്രസീലിയൻ താരം കസമീറോ നേടിയ ഗോളിലാണ് ബ്രസീൽ വിജയം ഉറപ്പിച്ചത്. വിജയത്തോടെ ആറുപോയന്റുമായി ബ്രസീൽ പ്രീക്വാർട്ർ ഉറപ്പിച്ചു. ഡിസംബർ 3 ന് നടക്കുന്ന ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ബ്രസീൽ കാമറൂണിനെ നേരിടും. നെയ്മർ ഇല്ലാതെ പോരാട്ടത്തിന് ഇറങ്ങിയ ബ്രസീലിനെ് കളിയിലുടനീളം സ്വിസർലാൻഡ് പൂട്ടിട്ട് നിർത്തിയിരുന്നു.

64-ാം മിനിറ്റിൽ വിനീഷ്യസ് ജൂനിയർ ഗോൾ നേടിയെങ്കിലും വാർ ചെക്കിങ്ങിൽ ഓഫ്‌സൈഡെന്ന് തെളിയുകയായിരുന്നു. ഇളകി മറിഞ്ഞ ഗാലറി പെട്ടെന്ന് നിശബ്ദമായി. ആരാധകർ നിരാശയിലായെങ്കിലും ബ്രസീൽ ആരാധർ പ്രതീക്ഷ കൈവിടാതെ കാത്തിരിക്കവെയാണ് സ്വിസ് ഡിഫൻഡർമാരുടെ പ്രതിരോധം ഭേദിച്ച്് ബോക്‌സിനുള്ളിൽ കയറിയ കാസിമിറോ പോസ്റ്റിന്റെ വലത്തേ മൂലയിലേക്ക് ഇടിവെട്ടുപോലെ പന്ത് പായിച്ചത്. പിന്നീട് രണ്ടാമത് ഗോൾ നേടാനുള്ള ബ്രസീൽ ശ്രമവും, തിരിച്ചടിക്കാനുള്ള സ്വിസർലാൻഡിന്റെ പോരാട്ടവും വിജയം കണ്ടില്ല. 974 ഫുട്‌ബോൾ സ്‌റ്റേഡിയത്തിൽ നല്ലൊരു മത്സരമാണ് ഇരു ടീമുകളും കാഴ്ചവച്ചത്. തോൽവിയോടെ സ്വിറ്റ്‌സർലൻഡിന് സെർബിയയുമായുള്ള അവസാന മത്സരം നിർണായകമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles