Thursday, December 26, 2024

Top 5 This Week

Related Posts

ബഫർ സോൺ വിഷയത്തിൽ സംസ്ഥാന സർക്കാർ ജനങ്ങളെ വഞ്ചിച്ചു. – ഡീൻ കുര്യാക്കോസ് എം.പി

തൊടുപുഴ: ബഫർ സോൺ വിഷയത്തിൽ സംസ്ഥാന സർക്കാർ ജനങ്ങളെ വഞ്ചിച്ചുവെന്ന് ഡീൻ കുര്യാക്കോസ് എം.പി

ഉപഗ്രഹ സർവ്വേ നടത്തിയാൽ ജനവാസ കേന്ദ്രങ്ങളെ പൂർണ്ണമായി തിരച്ചറിയാൻ സാധിക്കില്ലയെന്ന് അറിയാത്തതു കൊണ്ടല്ല, മറിച്ച് 2019 സെപ്റ്റംബർ 30 ലെ തീരുമാനമനുസരിച്ച് ജനവാസ മേഖല ബഫർ സോണിൽ ഉൾക്കൊള്ളിക്കണമെന്ന രാഷ്ട്രീയ തീരുമാനം നടപ്പിലാക്കാൻ ആണ് ഇത്തരത്തിൽ ഒത്തു കളിക്കുന്നതെന്നും ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു.

ഫീൽഡ് സർവ്വേ നടത്തി ജനവാസ കേന്ദ്രങ്ങളെ പൂർണ്ണമായും ഒഴിവാക്കുമെന്ന് പറഞ്ഞവർ വാക്കുപാലിച്ചില്ലെന്ന് മാത്രമല്ല, സൂപ്രീം കോടതിയിൽ കേസ് അവതരിപ്പിക്കുന്നതിൽ യാതൊരു ജാഗ്രതയും കാണിക്കുന്നില്ലന്ന് വ്യക്തമായി. ഇടുക്കിയിലെ ജനതയോടുള്ള ഇടത് പക്ഷ സർക്കാരിൻറെ ഇത്തരം ജനദ്രോഹനടപടിക്കെതിരെ ജില്ലയിലെ എല്ലാ മേഖലകളിലേയും ജനങ്ങളെയും അണിനിരത്തി അതിശക്തമായി പ്രക്ഷോഭപരിപാടികൾ സംഘടിപ്പിക്കുമെന്നും എം.പി, പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles