Friday, December 27, 2024

Top 5 This Week

Related Posts

ബഫർ സോൺ ഒന്നാം പ്രതി പിണറായി സർക്കാർ : കെ.സി വേണുഗോപാൽ എം.പി

തൊടുപുഴ : പിണറായി സർക്കാരാണ് ബഫർ സോൺ വിഷയത്തിൽ ഒന്നാം പ്രതിയെന്ന് എ.ഐ.സി.സി സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി. ബഫർ സോൺ വിഷയത്തിൽ മലയോര ജനതക്ക് നീതി ലഭിക്കണം എന്നാവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എംപി നയിക്കുന്ന സമര യാത്ര കുമളിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേന്ദ്ര സംസ്ഥാന സർക്കാരുകൾ ജനങ്ങളെ വഞ്ചിക്കുകയാണ്. ജനവാസ മേഖലകളെ ഒഴിവാക്കിയുള്ള പരിസ്ഥിതി ലോല മേഖല എന്ന ഉമ്മൻ ചാണ്ടി സർക്കാരിന്റെ നയം ഇടതു പക്ഷ സർക്കാർ അട്ടിമറിച്ചു. തോട്ടം തൊഴിലാളികളെ വഞ്ചിക്കുന്ന സമീപനമാണ് ഇടതു സർക്കാരിന്റെത്. തൊഴിലാളികൾക്ക് മാന്യമായ കൂലി നൽകാത്ത സർക്കാർ ആണ് സംസ്ഥാനം ഭരിക്കുന്നതെന്നും കെ.സി വേണുഗോപാൽ ആരോപിച്ചു. കർഷകരുടെ കാര്യം വരുമ്പോൾ നരേന്ദ്ര മോഡിയും പിണറായി വിജയനും ജനങ്ങളെ വിഡ്ഢികൾ ആക്കുന്ന നയമാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യാത്രയുടെ പതാക കെ.സി വേണുഗോപാൽ എം.പി ജാഥ ക്യാപ്റ്റൻ ഡീൻ കുര്യാക്കോസ് എം.പിക്ക് കൈമാറി.

ജനങ്ങൾക്കും കർഷകർക്കും തൊഴിലാളികൾക്കും വേണ്ടിയുള്ള സമരമാണ് യുഡിഎഫ് നടത്തുന്നതെന്ന് ജാഥ ക്യാപ്റ്റൻ ഡീൻ കുര്യാക്കോസ് എംപി പറഞ്ഞു. പരിസ്ഥിതി ലോല മേഖല വിഷയം സംബന്ധിച്ച് ജനങ്ങൾക്ക് വേണ്ടി കോൺഗ്രസ്സ് പാർട്ടി മുൻനിരയിൽ ഉണ്ടാകും. സംസ്ഥാന സർക്കാരിന്റെ ശുപാർശ പരിഗണിച്ചാണ് കേന്ദ്ര സർക്കാർ കരട് തയ്യാറാക്കിയതെന്നും എംപി ആരോപിച്ചു.

ബഫർ സോണിൽ നിന്ന് ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും ഒഴിവാക്കുക, ഭൂപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യുക, നിർമ്മാണ നിരോധനം പിൻവലിക്കുക, തോട്ടം തൊഴിലാളികളുടെ ശമ്പളം 700 രൂപയായി ഉയർത്തുക, കാർഷിക ഉല്പന്നങ്ങളുടെ വിലയിടിവ് തടയുക, വിലക്കയറ്റം നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമര യാത്ര സംഘടിപ്പിക്കുന്നത്.

കുമളിയിൽ നിന്ന് ആരംഭിച്ചു ജനുവരി 23 ന് അടിമാലിയിൽ സമാപിക്കും.
പി.ജെ.ജോസഫ്, അബ്ദുൾ റഹ്‌മാൻ രണ്ടത്താണി, ഡി.സി.സി പ്രസിഡന്റ് സി.പി.മാത്യു, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ ജോസി സെബാസ്റ്റ്യൻ, എസ്.അശോകൻ, കെ.ഫ്രാൻസിസ് ജോർജ്, നേതാക്കളായ ഇ.എം.ആഗസ്തി, ടി.എം.സലിം , ജോയി തോമസ്, റോയ് കെ പൗലോസ്, ഇബ്രാഹിം കുട്ടി കല്ലാർ, എ.കെ.മണി, എം.എസ്.മുഹമ്മദ്, പി.പി.പ്രകാശ്, മാർട്ടിൻ മാണി തുടങ്ങിയവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles