Saturday, December 28, 2024

Top 5 This Week

Related Posts

ബഫർസോൺ‍സോണ്‍ വനത്തിനുള്ളില്‍ നിജപ്പെടുത്തികര്‍ഷകരേയും കൃഷിയിടങ്ങളേയും സംരക്ഷിക്കണംജോസ് . കെ.മാണി

തൊടുപുഴ._കേരളത്തിലെ പ്രത്യേക സാഹചര്യമനുസരിച്ച് ബഫര്‍സോണ്‍ വനത്തിനുള്ളില്‍ നിര്‍ബന്ധമായും നിജപ്പെടുത്തണമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി ആവശ്യപ്പെട്ടു. . കേരളാ കോൺഗ്രസ് എം തൊടുപുഴ നിയോജകമണ്ഡലം നേതൃസംഗമം ടൗൺഹാളിൽ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

ബഫര്‍സോണുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നിയോഗിച്ച എംപവേര്‍ഡ് കമ്മറ്റി മുമ്പാകെ വിശദമായി വിഷയം പഠിച്ചതിനുശേഷം എഴുതി തയ്യാറാക്കിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് കേരള കോണ്‍ഗ്രസ് എം ഉന്നയിച്ച ആവശ്യവും ഇതുതന്നെയാണ്. കേരളത്തിലെ സാഹചര്യം രാജ്യത്തെ ഇതര സംസ്ഥാനങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. രാജ്യത്തിന്‍റെ ആകെ ഭൂവിസ്തൃതിയുടെ 1.1 ശതമാനം മാത്രമാണ് കേരളത്തിനുള്ളത്.

എന്നാല്‍ രാജ്യത്തെ ജനസംഖ്യയുടെ 3.3 ശതമാനവും കേരളത്തിലാണുള്ളത്. 38863 ചതുരശ്ര കിലോ വിസ്തൃതിയുള്ള കേരളത്തിലെ 69.4 ശതമാനം പ്രദേശങ്ങളിലും വിവിധ പരിസ്ഥിതി നിയമങ്ങളുടെ നിയന്ത്രണങ്ങള്‍ ഉണ്ട് . സംസ്ഥാനത്തെ കേവലം 30.6% ഭൂപ്രദേശം മാത്രമാണ് ജനവാസമേഖലകള്‍ക്കായി ലഭ്യമായിട്ടുള്ളത്. ഭവന നിര്‍മ്മാണത്തിനും കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്കും അടിസ്ഥാന വികസന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ഇനി ഭാവിയിലേക്കുള്ള ആവശ്യങ്ങള്‍ക്കായി ഇത്രയും ഭൂമി മാത്രമേ സംസ്ഥാനത്ത് ലഭ്യമായിട്ടുള്ളൂ ഇതു മാത്രമല്ല ഓരോ വര്‍ഷവും വര്‍ഷവും ജനസാന്ദ്രതയില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തുകയാണ് നമ്മുടെ നഗരങ്ങള്‍ക്ക് നഗരപരിധി വിട്ട് വളര്‍ച്ചയുണ്ടായെങ്കില്‍ മാത്രമേ ഇനി കേരളത്തില്‍ ജനജീവിതം സാധ്യമാവുകയുള്ളൂ. ആ സാഹചര്യത്തില്‍ ഭൂലഭ്യതയുടെ കാര്യത്തില്‍ വളരെയേറെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന കേരളത്തെ സംബന്ധിച്ചിട ത്തോളം നിലവില്‍ കര്‍ഷകരുടെ കൈവശം ഇരിക്കുന്ന ഭൂമിയും നിലവിലെ സ്വകാര്യഭൂമികളും റവന്യൂ ഭൂമികളും പ്രവര്‍ത്തനങ്ങള്‍ ക്കായി ഉപയോഗിക്കാന്‍ തുടങ്ങിയാല്‍ കേരളത്തില്‍ ജനജീവിതം അസാധ്യമാകും എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട വസ്തുത.കേരളത്തില്‍ 9438 ചതുരശ്ര കി.മീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍ റിസര്‍വ് വനമാണ്. വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയോദ്യാനങ്ങള്‍ക്കുമായി 3476 ചതുരശ്ര കി.മീറ്റര്‍ വനം മാത്രമാണ് ഉപയോഗിച്ചിട്ടുളളത്. ആകെ വനത്തിന്‍റെ 35% മാത്രമേ ഇക്കാര്യത്തിനായി വിനിയോഗിച്ചിട്ടുള്ളൂ. ബാക്കി 65 ശതമാനം റിസര്‍വ് വനങ്ങളുണ്ട്.ഈ വസ്തുതകളുടെ വെളിച്ചത്തിലാണ് സുപ്രീം കോടതി നിയോഗിച്ച സെന്‍ട്രല്‍ എംപവേര്‍ഡ് കമ്മറ്റിയെയും കേന്ദ്ര മന്ത്രാലയത്തെയും ബഫര്‍ സോണ്‍ വിഷയത്തില്‍ നടത്തേണ്ട നിയമപരമായ ഇടപെടലുകളുടെ ആവശ്യകതയെക്കുറിച്ച് കേരളാ കോണ്‍ഗ്രസ് എം ബോദ്ധ്യപ്പെടുത്തിയത്.തുടര്‍ന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ച ഉപഗ്രഹ സര്‍വ്വേക്ക് ഒപ്പം കേരളത്തിന്‍റെ സവിശേഷ സാഹചര്യങ്ങള്‍ സംബന്ധിച്ച വിശദമായ ഗ്രൗണ്ട് സര്‍വേ നടത്തണമെന്ന ആവശ്യം കേരളാ കോണ്‍ഗ്രസ് ഉന്നയിച്ചത്. കൃഷിയിടങ്ങള്‍, നിര്‍മ്മിതികള്‍, വാസസ്ഥലങ്ങള്‍, അടിസ്ഥാന സൗകര്യ വസ്തുതകള്‍ എന്നിവയെക്കുറിച്ചുള്ള വിശദമായ സ്ഥലപരിശോധന കേരളത്തിലെ പ്രത്യേക സാഹചര്യത്തില്‍ നടത്തിവേണം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതെന്ന വ്യക്തമായ നിലപാടാണ് പാര്‍ട്ടി സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചത്. സര്‍ക്കാര്‍ തയ്യാറാക്കുന്ന സര്‍വേ റിപ്പോര്‍ട്ട് ജനങ്ങള്‍ക്ക് പരിശോധിക്കാനും പരാതിയുണ്ടെങ്കില്‍ അത് തല്‍കാനുള്ള അവസരം നല്‍കണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാനും അതിനുള്ള സംവിധാനമേര്‍പ്പെടുത്താനും ബഹു മുഖ്യമന്ത്രി തയ്യാറായി. പരാതികള്‍ നല്‍കാനുള്ള തീയതി നീട്ടി നല്‍കണമെന്ന കേരളാ കോണ്‍ഗ്രസിന്‍റെ ആവശ്യവും ബഹു മുഖ്യമന്ത്രി അനുഭാവപൂര്‍വ്വമാണ് അംഗീകരിച്ചത്.
ഇതിന്‍റെയെല്ലാം അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ടാണ് ഇനി സുപ്രീംകോടതി മൂന്നംഗ ബഞ്ചില്‍ സമര്‍പ്പിക്കേണ്ടത്. വസ്തുതകളുടെയും കണക്കുകളുടെയും പ്രായോഗികതയുടെയും അടിസ്ഥാനത്തിലാകണം ബഫര്‍ സോണ്‍ നിശ്ചയിക്കേണ്ടത്. കേരളത്തിലത് വനത്തിനുള്ളില്‍ നിജപ്പെടുത്തണ മെന്നതാണ് പാര്‍ട്ടി നിലപാട്.
കേരളത്തിന്‍റെ വിശപ്പടക്കാന്‍ ഗ്രോ മോര്‍ ഫുഡ് പോലെയുള്ള പദ്ധതികള്‍ പ്രകാരം പ്രകൃതിയോട് മല്ലടിച്ച് കാലങ്ങള്‍ക്ക് മുമ്പേ കൃഷി ആരംഭിക്കുകയും ജീവിതം കെട്ടിപ്പടുക്കുകയും ചെയ്ത തലമുറകളുടെ മണ്ണാണിത്. ആ മണ്ണില്‍ നിന്നും മലയോര ജനതയെ കുടിയൊഴിപ്പിക്കാനുള ഒരു നീക്കവും കേരള കോണ്‍ഗ്രസ് എം അനുവദിക്കില്ല. കര്‍ഷകന്‍റെ ഒരു തരി മണ്ണ്പോലും വിട്ടുകൊടുക്കാന്‍ കേരള കോണ്‍ഗ്രസ് പാര്‍ട്ടി അനുവദിക്കില്ലെന്നും ജോസ് കെ മാണി പറഞ്ഞു.

നേതൃസംഗമത്തില്‍ പാർട്ടി നിയോജകമണ്ഡലം പ്രസിഡൻറ് ജിമ്മി മറ്റത്തിപ്പാറ അദ്ധ്യക്ഷത വഹിച്ചു. പാർട്ടിയിലെ മുതിർന്ന നേതാവ് അഗസ്റ്റിൻ വട്ടക്കുന്നേൽ, പാർലമെന്റിൽ പ്രസംഗിച്ച കുമാരി ആൻസി ജോസഫ്, മാതൃകാ കർഷകൻ ആന്റണി പള്ളത്ത്, ബാബു .ടി. വാഴാംകുന്നേൽ എന്നിവരെ യോഗത്തിൽ ചെയർമാൻ ജോസ് കെ മാണി എംപി ആദരിച്ചു പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് എക്സ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. ഉന്നതാധികാര സമിതി അംഗം പ്രൊഫ കെ ഐ ആൻറണി, പാർട്ടി ജനറൽ സെക്രട്ടറി അഡ്വ.അലക്സ് കോഴിമല, അഗസ്റ്റിൻ വട്ടക്കുന്നേൽ,ജില്ലാ പ്രസിഡൻറ് ജോസ് പാലത്തിനാൽ, കർഷക യൂണിയൻ എം സംസ്ഥാന പ്രസിഡന്റ് റെജി കുന്നംകോട്ട്, ജയകൃഷ്ണൻ പുതിയേടത്ത്, മാത്യു വാരികാട്ട്, അപ്പച്ചൻ ഓലിക്കരോട്ട്, ജോസ് കവിയിൽ, അംബിക ഗോപാലകൃഷ്ണൻ, അഡ്വ മധു നമ്പൂതിരി,ജോസി വേളാച്ചേരി, റോയ്സൺ കുഴിഞ്ഞാലിൽ. ഷാനി ബെന്നി, ജോസി വേളാച്ചേരി,കുര്യാച്ചൻ പൊന്നാമറ്റം, അഡ്വ.ബിനു തോട്ടുങ്കൽ, ശ്രീജിത്ത് ഒളിയറക്കൽ, മനോജ് കണ്ടെത്തിൻങ്കര, ജോസ് മാറാട്ടിൽ, പി.ജി.ജോയി. സാൻസൻ അക്കകാട്ട്, ലാലി ജോസി. തുടങ്ങിയവർ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles