Friday, November 1, 2024

Top 5 This Week

Related Posts

ബന്ധുക്കളായ വിദ്യാർത്ഥികൾ പൂയംകുട്ടി പുഴയിൽ മുങ്ങിമരിച്ചു

കുട്ടമ്പുഴ : പൂയംകുട്ടി പുഴയിൽ കുളിക്കാനിറങ്ങിയ ബന്ധുക്കളായ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. പൂയംകുട്ടിക്ക് സമീപം കണ്ടൻപാറ ഭാഗത്താണ് കുട്ടികൾ ഒഴുക്കിൽപെട്ടത്.
കുട്ടമ്പുഴ, കൂവപ്പാറ സ്വദേശി അലി (17), വണ്ണപ്പുറം സ്വദേശി ആബിദ് (14) എന്നിവരാണ് മുങ്ങി മരിച്ചത്. പൂയംകുട്ടി, കണ്ടൻപാറ ഭാഗത്ത് ബന്ധുക്കളോടൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു. അപകട സമയത്ത് ഒപ്പമുണ്ടായിരുന്ന അലിമോന്റെ പിതാവിനൊപ്പം നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുകയും, രണ്ട് പേരേയും ഉടൻതന്നെ കരക്കെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹങ്ങൾ കോതമംഗലം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles