Thursday, December 26, 2024

Top 5 This Week

Related Posts

ബംഗളൂരുവിൽ ബൈക്ക് അപകടത്തിൽ രണ്ടു മലയാളികൾ മരിച്ചു

ബംഗളൂരു: നഗരത്തിലെ റിങ് റോഡിലെ സുമനഹള്ളിയിലുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രികരായ രണ്ട് മലയാളി യുവാക്കൾ മരിച്ചു. പാലക്കാട് മണ്ണാർകാട് കച്ചേരിപറമ്പ് കൊട്ടേപ്പാലം വെട്ടുകളത്തിൽ സൈദലവിയുടെ മകൻ ഷമീമുൽ ഹഖ് (27), കുടക് പോളിബെട്ട ഉരുഗുപ്പെ എം.എ. ഹമീദിന്റെ മകൻ മുഹമ്മദ് ആദിൽ (24) എന്നിവരാണ് മരിച്ചത്.

ചൊവ്വാഴ്ച രാത്രി 10.30 ഓടെ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. സുമനഹള്ളിയിലെ ചെരുപ്പ് കമ്പനി ഗോഡൗണിലെ ജീവനക്കാരാണ് ഇരുവരും. ആയിഷയാണ് ഷമീമുൽ ഹഖിന്റെ മാതാവ്. സഹോദരങ്ങൾ : റിയാസുദ്ദീൻ, മുഹമ്മദ് ഫാറൂഖ്, യഹിയ ഹുസൈൻ, ആരിഫത്ത്
സാജിതയാണ് ആദിലിന്റെ മാതാവ്. സഹോദരങ്ങൾ : ഷംന, ഷഹന വിക്ടോറിയ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മലബാർ മുസ്‌ലിം അസോസിയേഷൻ പ്രവർത്തകരുടെ സഹായത്തോടെ മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ട് പോയി.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles