പാലക്കാട്.ഫേസ്ബുക്കിലൂടെ സൗഹൃദം നടിച്ച് പുതുശ്ശേരി കുരുടിക്കാട് സ്വദേശിയായ യുവതിയില്‍ നിന്നും 8,55,500 രൂപ തട്ടിയെടുത്ത മഹാരാഷ്ട്രാ, മുംബൈ ജി.ടി.ബി നഗര്‍, സിഓണ്‍ കൊള്ളിവാടാ, ജെ.കെ ബാസിന്‍ മാര്‍ഗ്, പഞ്ചാബി കോളനി, ദിപേഷ് സന്തോഷ് മാസാനി എന്നയാളെയാണ് കസബ പൊലിസ് ഇന്‍സ്‌പെക്ടര്‍ രാജീവും സംഘവും ചേര്‍ന്ന് മുബൈയില്‍ നിന്ന് പിടികൂടിയത്.

2021 ആഗസ്റ്റ് മാസമാണ് കേസ്സിനാസ്പദമായ സംഭവം. യുവാവിന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നും യുവതിക്ക് ഫ്രണ്ട് റിക്വസ്റ്റ് വന്നിരുന്നെങ്കിലും, ആദ്യമൊന്നും യുവതി റിക്വസ്റ്റ് സ്വീകരിച്ചില്ലെ. പിന്നീട് സ്ഥിരമായി ചാറ്റ് ചെയ്ത് യുവതിയെ തന്റെ വലയില്‍ വീഴ്ത്തുകയായിരുന്നു. യുവതിയെ കാണാന്‍ നാട്ടിലേക്ക് വരുന്നുണ്ടെന്നും അപ്പോള്‍ നേരില്‍ കാണാമെന്നും ഉറപ്പു നല്‍കി. എന്നാല്‍ താന്‍ നാട്ടിലേക്ക് വരുന്നതിനു മുന്‍പായി ഒരു വിലപിടിപ്പുള്ള സമ്മാനം നാട്ടിലേക്ക് അയച്ചിട്ടുണ്ടെന്ന് ഇയാള്‍ യുവതിയെ പറഞ്ഞ് വിശ്വസിപ്പിച്ചു. കസ്റ്റംസിന്റെ കയ്യില്‍ നിന്നും അത് നേരിട്ട് വാങ്ങണം എന്നും പറഞ്ഞ ഇയാള്‍, ആ സമ്മാനം കൈപ്പറ്റാന്‍ കസ്റ്റംസിന് പണം അടക്കണമെന്നും യുവതിയോട് പറഞ്ഞു. ആദ്യം യുവതി മടിച്ചെങ്കിലും കോടിക്കണക്കിന് രൂപ വിലയുള്ള സമ്മാനമാണ് താന്‍ യുവതിക്കായി നാട്ടിലേക്ക് അയച്ചിരിക്കുന്നത് എന്നും അതുകൊണ്ട് എട്ടര ലക്ഷം രൂപ ഒരിക്കലും ഒരു നഷ്ടമാകില്ല എന്ന് ഇയാള്‍ പറഞ്ഞു വിശ്വസിപ്പിച്ചു. രണ്ട് അക്കൗണ്ടുകളിലായി നാല് തവണകളായി യുവതി 8,55,500 രൂപ അയച്ചു കൊടുത്തു. എന്നാല്‍ അതിനുശേഷം അയാളുടെ ഒരു വിവരവും ഉണ്ടായില്ല. ഇതോടെയാണ് താന്‍ ചതിക്കപ്പെടുകയായിരുന്നുവെന്ന് യുവതിക്ക് മനസ്സിലായത്. ഇതേ തുടര്‍ന്നാണ് യുവതി പോലീസില്‍ പരാതിയുമായി എത്തിയത്. സമൂഹമാധ്യമങ്ങളിലൂടെ പണം തട്ടുന്ന വാര്‍ത്തകള്‍ ഒരു സ്ഥിര കാഴ്ച്ചയാണ്. വ്യാപകമായി ബോധവല്‍ക്കരണം നടക്കുമ്പോഴും ചതിക്കുഴികളില്‍ വീഴുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചുവരികയാണ്.

എ.എസ്.പി.എ.ഷാഹുല്‍ഹമീദ്. എന്നിവരുടെ നിര്‍ദ്ദേശപ്രകാരം കസബ ഇന്‍സ്‌പെക്ടര്‍ എല്‍.എസ്.രാജീവിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ ജഗ്മോഹന്‍ ദത്ത, സീനിയര്‍ സിവില്‍ പൊലിസ് ഓഫീസര്‍മാരായ കാജാഹുസൈന്‍, നിഷാദ്, മാര്‍ട്ടിന്‍ എന്നിവരടങ്ങുന്ന സംഘമാണ് മുബൈയില്‍ പോയി പ്രതിയെ പിടികൂടിയത്. ഈ കേസ്സുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് കസബ ഇന്‍സ്‌പെക്ടര്‍ രാജീവ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here