പീരുമേഡ് : യുവം ആർട്ട്സ് ആൻറ് സ്പോട്ട്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നടന്ന ഫുഡ്ബോൾ ടൂർണമെൻ്റ് അവസാനിച്ചു. ബി.ജെ.പി. ജില്ലാ വൈസ് പ്രസിഡണ്ട് സി.സന്തോഷ് കുമാറിൻ്റെ പിതാവ് ജെ. ചക്രപാണി മെമ്മോറിയൽ എവർറോളിംഗ് ട്രോഫി ഫുഡ്ബോൾ ടൂർണമെൻ്റൊണ് സമാപിച്ചത്.
സമ്മാനദാന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം അഫിൻ ആൽബർട്ട് അദ്യക്ഷധ വഹിച്ചു .വാഴൂർ സോമൻ എം.എൽ.എ. ഉദ്ഘാടനവും, അർജുൺ പാണ്ഡ്യൻ ഐ.എ.എസ്. മുഖ്യ പ്രഭാഷണവും, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആശ ആൻറണി ,വാർഡ് മെമ്പർ വി.പി. കുഞ്ഞുമോൻ, മുൻപ് കാലങ്ങളായി ഫുഡ്ബോൾ ടൂർണമെൻ്റ് നടത്തിയ ഇ.പീറ്ററിനെ എം.എൽ.എ.ആ ഭരിച്ചു. ക്ലബ്ബ് അംഗങ്ങളായ അച്ചു ,ശരത്, രതീഷ്, ശ്യാo, ബിജോ, ജോൺ ജോസഫ്, ജോബിൻ എന്നിവർ സംസാരിച്ചു. വാശിയേറിയ ഫൈനൽ മൽസരത്തിൽ സ്വരാജ് യുവ ടീമും, മുണ്ടക്കയം ടീമുമാണ് ഏറ്റുമുട്ടിയത് സ്വരാജ് ടീം വിജയിച്ചു.