Thursday, December 26, 2024

Top 5 This Week

Related Posts

ഫാദർ എ. അടപ്പൂർ (അടപ്പൂരച്ചൻ) വിടവാങ്ങി

എഴുത്തുകാരനും വാഗ്മിയുമായ ഫാ. എ.അടപ്പൂർ കോഴിക്കോട്ട് (97) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്നാണ് അന്ത്യം. 1926 ജനുവരി എട്ടിന് മൂവാറ്റുപുഴയിലെ ആരക്കുഴയിലാണ് ജനനം.1944 ൽ ഈശോസഭയിൽ ചേർന്ന അദ്ദേഹം ദൈവശാസ്ത്രപഠനത്തിനുശേഷം മനശാസ്ത്രത്തിൽ ബിരുദാനന്തരബിരുദവും ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റും നേടിയിരുന്നു.

1983 മുതൽ ഏഴുവർഷം ആംഗ്ലിക്കൻ-കത്തോലിക്ക രാജ്യാന്തര കമ്മിഷനിൽ അംഗമായിരുന്നു.

പതിനെട്ടാം വയസ്സിൽ ് ഈശോസഭയിൽ ചേർന്ന അടപ്പൂർ . ചെമ്പകന്നൂരിൽനിന്നു തത്വശാസ്ത്രവും മംഗലാപുരം അലോഷ്യസ് കോളജിൽനിന്നു ബിഎയും പഠിച്ചു. കണ്ണൂർ സെന്റ് മൈക്കിൾസ് ഹൈസ്‌കൂളിൽ ഒരു വർഷം അധ്യാപകനായിരുന്നു.

പുണെയിൽ നാലു വർഷത്തെ ദൈവവശാസ്ത്ര പഠനത്തിനുശേഷം 1959 മാർച്ച് 19 നു പൗരോഹിത്യം സ്വീകരിച്ചു. 1962 മുതൽ 1966 വരെ വത്തിക്കാനോടു ചേർന്നു ജസ്വിറ്റ ജനറലിന്റെ കാര്യാലയത്തിൽ ജോലിനോക്കി. ഏഴു വർഷം ആംഗ്ലിക്കൻ- റോമൻ കാത്തലിക് ഇന്റർനാഷനൽ കമ്മിഷനിൽ അംഗമായിരുന്നു. ലാറ്റിൻ, ഇറ്റാലിയൻ, ഫ്രഞ്ച്, ഗ്രീക്ക് ഭാഷകൾ പ്രാവിണ്യം നേടിയിരുന്നു.
സാഹിത്യ ദാർശനിക ചിന്താമണ്ഡലങ്ങളിൽ നിറഞ്ഞുനിന്ന അദ്ദേഹം സഭയുടെ മൂല്യചൃൂതിക്കെതിരെ എഴുത്തിലും പ്രസംഗത്തിലും പോരാടിയിരുന്നു. മദർ തെരേസയെക്കുറിച്ച് ഏഴകളുടെ തോഴികൾ എന്ന പേരിൽ എഴുതിയ ലേഖനം ശ്രദ്ദേയമായിരുന്നു. വിവിധ മാധ്യമങ്ങളിൽ നൂറുകണക്കിന് ലേഖനങ്ങൾ എഴുതിയ ഫാ അടപ്പൂർ റോമിൽ ഇന്ത്യയിലെ ജസ്യൂട്ട് പ്രവർത്തനങ്ങളുടെ ഏകോപന ചുമതലയുള്ള സെക്രട്ടറിയായിരുന്നു. 15 ലേറം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
നാലുപതിറ്റാണ്ട് കൊച്ചിയായിരുന്നു പ്രവർത്തന കേന്ദ്രം. രണ്ടു വർഷമായി കോഴിക്കോട്ടേക്ക് മലപ്പാറമ്പിലെ ക്രൈസ്റ്റ് ഹാളിലായിരുന്നു വിശ്രമ ജീവിതം.
സാഹിത്യത്തിനുള്ള എ.കെ.സി.സി. അവാർഡ്, ക്രിസ്ത്യൻ കൾച്ചറൽ ഫോറത്തിന്റെ ബെസ്റ്റ് ബുക്ക് അവാർഡ് കെ.സി.ബി.സി. മാനവിക സാഹിത്യ അവാർഡ്തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെ 10.30 ന്.സംസ്‌കാരം മലാപ്പറമ്പ് ക്രിസ്തുരാജ ദേവാലയത്തിൽ.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles