Wednesday, December 25, 2024

Top 5 This Week

Related Posts

പ്ലാസ്റ്റിക്ക് വേസ്റ്റിനോടൊപ്പം കിട്ടിയ പണം, തിരികെ നൽകിഹരിത കർമസേനാംഗം

മൂവാറ്റുപുഴ: പ്ലാസ്റ്റിക് വേസ്റ്റ് ശേഖരണത്തിനിടെ ഹരിത കർമ സേന അംഗത്തിന് ലഭിച്ച് പണം പണം ഉടമയ്ക്ക് തിരികെ നൽകി ഹരിത കർമസേനാംഗം മാതൃകയായി. ആവോലി പഞ്ചായത്ത് 11-ാം വാർഡിലെ ഹരിത കർമ സേന അംഗങ്ങളായ രേണുകയും, ട്രീസ തോമസ് എന്നിവരും ശേഖരിച്ച വേസ്റ്റിനൊടപ്പമാണ് 2000 രൂപ ലഭിച്ചത്. ഇവരിൽ രേണുക സ്വന്തം വീട്ടിലെത്തി പ്ലാസ്റ്റിക് തരംതിരിക്കുന്നതിനിടെയാണ് വസ്ത്ര വ്യാപാരസ്ഥാപനത്തിന്റ കവറിനുള്ളിൽ 500 ന്റെ നാല് നോട്ടുകൾ കണ്ടത്.

ആവോലി കുറുപ്പുമഠം ജെയ്ൻ രഞ്ജിത്തിന് വീട്ടിൽനിന്നു ലഭിച്ചതാണ് കവറെന്നു മനസ്സിലാക്കിയതോടെ പണം അവരുടെ വീട്ടിലെത്തി തിരികെ നല്കുകയായിരുന്നു. രേണുകയുടെ സത്യസന്ധത നാട്ടുകാരുടെ പ്രശംസക്ക് അർഹമാക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles