Thursday, December 26, 2024

Top 5 This Week

Related Posts

പ്ലസ്ടു വിദ്യാർഥിനി ജിസ്‌ന ജോസ് ക്യാൻസർ രോഗികൾക്ക് കേശ ദാനം നടത്തി മാതൃകയായി

പ്ലസ്ടു പരീക്ഷ കഴിഞ്ഞു കേശദാനം നടത്തി ജിസ്‌ന ജോസ് മാതൃകയായി. ഈസ്റ്റ് മാറാടി വി.എച്ച്.എസ് സ്‌കൂളിൽ പ്ലസ്ടു പഠനം പൂർത്തിയാക്കിയ ജിസ്‌ന ജോസാണ് ക്യാൻസർ രോഗികൾക്കുവേണ്ടിയുള്ള ഹെയർ ബാങ്കിലേക്ക് മുടിമുറിച്ചുനൽകിയത്. കൂത്താട്ടുകുളം മുത്തോലപുരം കൂവപ്പാറയിൽ വീട്ടിൽ ജോസ് ജോർജിന്റെയും ഷിജി ജോസിന്റെയും മകളാണ് ജിസ്‌ന ജോസ്,
ക്യാൻസർ രോഗം ബാധിച്ചു കീമോ തെറാപ്പിക്ക് വിധേയമായി മുടി നഷ്ടപ്പെട്ടവർക്ക് മുടി ദാനം ചെയ്യുകയെന്നത് സ്‌കൂളിൽ അഡ്മിഷൻ കിട്ടി നാഷണൽ സർവ്വീസ് സ്‌കീം യൂണിറ്റിൽ ചേർന്നപ്പോൾ തുടങ്ങിയ ആഗ്രഹം ആയിരുന്നുവെന്ന് ജിസ്‌ന ജോസ് പറയുന്നു. കഴിഞ്ഞ രണ്ട് വർഷമായി വളർത്തി വലുതാക്കിയ തലമുടി അവസാനത്തെ പരീക്ഷ ദിവസം മുറിച്ച് നൽകുകയായിരുന്നു.

ഈസ്റ്റ് മാറാടി സർക്കാർ വി.എച്ച്.എസ് സ്‌കൂൾ നാഷണൽ സർവീസ് സ്‌കീം യൂണിറ്റിന്റെയും മറ്റ് ക്ലബുകളുടെയും നേതൃത്വത്തിൽ ആരംഭിച്ച ഹെയർ ബാങ്ക് പദ്ധതിയിലേക്കാണ് ജി്‌സനയും മുടി മുറിച്ചു നൽകി മാതൃകയായത്. ഇവിടെ യുവാക്കൾ ഉൾപ്പെടെ നിരവധി പേർകേശദാനംനടത്തുന്നത് തികച്ചും അഭിനന്ദനാർഹമാണെന്ന്് സ്റ്റുഡൻസ് കോർഡിനേറ്റർ അജയ് ബിജു പറഞ്ഞു. അർബുദ ബാധിതരായ സഹജീവികളെ ചേർത്തുനിർത്താനും അവരിൽ ആത്മവിശ്വാസം വളർത്താനും തയ്യാറായി നൂറിലധികം പേരാണ് കഴിഞ്ഞ മൂന്ന് വർഷമായി എൻ.എസ്. എസ് യൂണിറ്റിന് കേശദാനം നൽകിയത്. മാറാടിയിലെ ബ്യൂട്ടി ആൻഡ് സ്‌റ്റൈൽ ബ്യൂട്ടി പാർലർ ഉടമ ഡെൽസി വർഗീസാണ് കേശദാനം നടത്തുന്നവരുടെ മുടി സൗജന്യമായി മുറിച്ചു നൽകുന്നത്.
സ്‌കൂൾ പ്രിൻസിപ്പാൾ റനിത ഗോവിന്ദ്, ഹെഡ്മാസ്റ്റർ അജയൻ എ.എ, സീനിയർ അസിസ്റ്റന്റ് ഡോ.അബിത രാമചന്ദ്രൻ, പ്രോഗ്രാം ഓഫീസർ സമീർ സിദ്ദീഖി, സ്‌കൂൾ കൗൺസലർ ഹണി വർഗീസ്, പൗലോസ് റ്റി , രതീഷ് വിജയൻ , സുധിമോൻ എ.കെ എന്നിവരാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്.

ഹെയർ ബാങ്കിലേയ്ക്ക് തലമുടി ദാനം ചെയ്യാൻ താത്പര്യമുള്ള സ്‌കൂൾ, കോളേജ്, റസിഡൻന്റ്‌സ് അസോസിയേഷൻ ,ക്ലബുകൾ മറ്റു സ്ഥാപനങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു.

വിളിക്കേണ്ട നമ്പർ : 9447220332,
സമീർ സിദ്ദീഖി, പ്രോഗ്രാം ഓഫീസർ,

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles