Saturday, December 28, 2024

Top 5 This Week

Related Posts

പ്രായം തളർത്താത്ത സൗഹൃദവുമായി അവർ വീണ്ടും ഒന്നിച്ചു

മാവേലിക്കര: പ്രായം തളർത്താത്ത സൗഹൃദവുമായി അവർ വീണ്ടും ഒന്നിച്ചു. പലരുടെയും മുടി അപ്പൂപ്പൻ താടിപോലെ വെളുത്തിട്ടുണ്ടായിരുന്നു.നടപ്പിലും എടുപ്പിലും സംസാരത്തിലുമെല്ലാം പ്രായത്തിന്റെ ആധിക്യം കടന്നുകൂടിയിരുന്നു. വാർധക്യത്തിന്റെ പടിവാതിൽക്കൽ എത്തിനിൽക്കുമ്പോഴും അവരുടെ മനസ്സ് 5 പതിറ്റാണ്ടുകളുടെ പിന്നിലേക്ക് പാഞ്ഞു. മാവേലിക്കര ഗവ.ബോയ്സ് ഹൈസ് സ്ക്കൂളിൻ്റെ മുറ്റത്തും ക്ലാസ് മുറികളിലും തുമ്പിയേപ്പോലെ പാറിപ്പറന്നു നടന്ന വരായിരുന്നു അവർ.

മുപ്പതു പേർ ഉണ്ടായിരുന്ന പത്താം ക്ലാസ് എ ഡിവിഷനിൽ പഠിച്ച എല്ലാവരും ഒരുപോലെ നല്ല നിലയിൽ എത്തി എന്ന പ്രത്യേകത ഇവരെ ഒന്നിച്ചു കൂടാനും പഴയ സൗഹൃദം തുടർന്നു പോകാനും ഇടയാക്കുന്നു.സഹപാഠികൾ ചേർന്ന് വർഷം തോറും വിനോദ യാത്ര പോകുന്നതും പഠന കാല വിനോദയാത്രയെ അനുസ്മരിക്കുന്നു.
രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിൽ താമസിക്കുന്നവർ നാട്ടിൽ എത്തുമ്പോൾ അവരുമായി ചേർന്ന് സന്തോഷം അനുഭവിക്കുവാൻ സമയം കണ്ടെത്താൻ എല്ലാവർക്കും സന്തോഷം മാത്രം.ഇവരുടെ അധ്യാപകരിൽ നാല് പേർ ബാക്കിയുണ്ട്. മാവേലിക്കരയിൽ സാമൂഹിക സാംസ്‌കാരിക മണ്ഡലത്തിൽ ഇപ്പോഴും സജീവമായ ഗംഗാധര പണിക്കർ സാറും ശിവ പ്രസാദ് സാറും ഇവരുടെ അധ്യാപകരാണ്

വർഷങ്ങൾക്കുശേഷമുള്ള ഒത്തുചേരൽ അവർക്ക് മറക്കാത്ത അനുഭവമായി. ഒരുക്ലാസിൽ ഒന്നിച്ചിരുന്ന പഠിച്ച് ഉന്നത പദവിയിലെത്തിയവർ ആണ് എല്ലാവരുമെന്ന് മുൻ ഡപ്യൂട്ടി കളക്ടർ കൂടിയായ കോശി ജോൺ പറഞ്ഞു.

മുൻ വനം വകുപ്പ് മേധാവി രാജ രാജ വർമ്മ, ഓർത്തോപീടിക് സർജൻ അയ്യപ്പൻ പിള്ള, ഫോറസ്റ്റ് റിസേർച്ച് ഇസ്ടിട്യൂട്ടിൽ സയന്റിസ്റ്റ് ആയിരുന്ന ചന്ദ്ര ശേഖര പണ്ടാല, മുൻ ആലപ്പുഴ എ ഡി എം കോശി ജോൺ, അമേരിക്കയിൽ സയന്റിസ്റ്റ് ആയ അലക്സാണ്ടർ ജേക്കബ്, മൃഗ സംരക്ഷണ വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടർ മഹാദേവ കൈമൾ, കേണൽ ബിജു പി കോശി, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ആയിരുന്ന ഹരി ശങ്കർ, എം ജി യൂണിവേഴ്സിറ്റി ലൈബ്രേറിയൻ കൂടി ആയിരുന്ന നോവലിസ്റ്റ് കെ കെ സുധാകരൻ, ബാങ്ക് മാനേജർമരായിരുന്ന കൃഷ്ണ മൂർത്തി,ബാലചന്ദ്രൻ നായർ, മുരളീധര ദാസ്, ശ്രീഹരി, രാമാനുജൻ, ബിസിനസ്സ് രംഗത്ത് പ്രവർത്തിക്കുന്ന അലക്സ്, ബിജി മാത്യു, ജോൺ ബാബു, അനന്ത പദ്മനാഭൻ, പ്രവാസിയായിരുന്ന ഗോപിനാഥ വാരിയർ, പി ഡബ്ലിയു ഡി യിൽ സൂപ്രണ്ട് ആയിരുന്ന കേരള വർമ്മ,വിവിധ ബാങ്കുകളിൽ മാനേജർമാരായി 5 പേർ തുടങ്ങിയ സ്ഥാനങ്ങളിൽ നിന്ന് വിരമിച്ചവരും ബിസിനസ് രംഗത്ത് മികച്ച പ്രവർത്തനം നടത്തുന്നവരും ഈ കൂട്ടായ്മയുടെ അംഗങ്ങളാണ്. ഇവരുടെ സഹധർമ്മിണിമാരും ഈ കൂട്ടായ്മയ്ക്ക് പിന്തുണ നല്കുന്നു

മഹാവ്യാഥിയുടെ കടന്നുപോക്കിനിടെ ചില സുഹൃത്തുക്കളെ നഷ്ടപ്പെട്ടെങ്കിലും സുഹൃദ്‌ വലയത്തിന്റെ കണ്ണി പൊട്ടിയില്ല. പിന്നീട് നടന്ന ഒത്തുചേരലിൽ കാതങ്ങൾ താണ്ടി അവരെത്തി. വിവാഹം കഴിഞ്ഞ് ഭർതൃഗൃഹത്തിലേക്ക് ചേക്കേറിയവരും പഠിച്ചുവളർന്ന മണ്ണിലേക്കെത്താൻ മടിച്ചില്ല.പഴയ ഓർമകളിലൂടെ ഓട്ടപ്രദക്ഷിണം നടത്തിയവർ പരസ്പരം സ്‌നേഹം പങ്കുവെച്ച് മടങ്ങി. ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ച് മധുരം പങ്കുവെച്ചാണ് കൂട്ടുകാർ പിരിഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles