ഹൈദരാബാദ്: പ്രശസ്ത സംവിധായകന്‍ കെ. വിശ്വനാഥ് അന്തരിച്ചു. 92 വയസ്സായിരുന്നു. ഹൈദരാബാദിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം.വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.
ഏറെ പ്രശസ്തി നേടിയ ചിത്രമായ ശങ്കരാഭരണത്തിന്റെ സംവിധായകനാണ്. കലാമൂല്യമുള്ള സിനിമകളിലൂടെ തെലുങ്കു സിനിമയ്ക്ക് ദേശീയതലത്തില്‍ ഖ്യാതി നേടിക്കൊടുത്ത സംവിധായകനാണ് കെ. വിശ്വനാഥ്.
ആറുപതിറ്റാണ്ടു നീണ്ട സിനിമാ ജീവിതത്തിനിടെ, 53 സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. 1965 ല്‍ പുറത്തിറങ്ങിയ ആത്മഗൗരവം ആണ് വിശ്വനാഥ് സംവിധാനം ചെയ്ത ആദ്യ സിനിമ. ഇതിന് മികച്ച നവാഗത സംവിധായകനുള്ള നന്ദി അവാര്‍ഡ് ലഭിച്ചു. സാഗരസംഗമം, സ്വാതി മുത്യം, സ്വര്‍ണകമലം, ആപത്ബാന്ധവുഡു തുടങ്ങിയവ വിശ്വനാഥിന്റെ ശ്രദ്ധേയ ചിത്രങ്ങളാണ്. 2010ല്‍ റിലീസ് ചെയ്ത സുപ്രഭാതം ആണ് അവസാന സിനിമ.
തിരക്കഥാകൃത്തും അഭിനേതാവും ആയിരുന്നു.തെലുങ്കിനു പുറമേ ആറ് ഹിന്ദി സിനിമകളും സംവിധാനം ചെയ്തിട്ടുണ്ട്. അഞ്ച് ദേശീയ അവാര്‍ഡുകള്‍, ആറ് സംസ്ഥാന നന്ദി അവാര്‍ഡുകള്‍, പത്ത് സൗത്ത് ഇന്ത്യന്‍ ഫിലിം ഫെയര്‍ അവാര്‍ഡുകള്‍, ഒരു ബോളിവുഡ് ഫിലിം ഫെയര്‍ അവാര്‍ഡ് തുടങ്ങിയവ ലഭിച്ചു. ഇന്ത്യന്‍ സിനിമയിലെ പരമോന്നത സിനിമാ പുരസ്‌കാരമായ ദാദാസാഹേബ് ഫാല്‍ക്കേ അവാര്‍ഡ് (2017), പദ്മശ്രീ (1992) എന്നിവ നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്.