മൂവാറ്റുപുഴ : ജുബൈലിലെ സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന യുവാവ് നാട്ടിൽ നിര്യാതനായി. മൂവാറ്റുപുഴ പായിപ്ര മേക്കാലിൽ മൈതീൻ (37) ആണ് മരിച്ചത്.
അർബുദം ബാധിതനായി നാട്ടിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഭാര്യ ഫസീല, ജുബൈൽ കിംസ് ഹോസ്പിറ്റലിൽ സ്റ്റാഫ് നഴ്സ്്്്. ആശ്രയ മുവാറ്റുപുഴ പ്രവാസി സംഘം ദമ്മാം അംഗമായിരുന്നു.