മൂവാറ്റുപുഴ: പ്രവാചക നിന്ദക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതീഷേധ ത്തിന്റെ ഭാഗമായി ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ മുളവൂർ മേഖല കമ്മിറ്റി സംഘടിപ്പിച്ച പ്രതീഷേധ സംഗമം ദക്ഷിണ കേരള ജംഇയത്തുൽ ഉലമ ജില്ലാ പ്രസിഡന്റ് എം.പി.അബ്ദുൽ ഖാദർ മൗലവി ഉദ്ഘാടനം ചെയ്തു.
ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ മുളവൂർ മേഖല പ്രസിഡന്റ് ഷംസുദ്ധീൻ മദനി അധ്യക്ഷത വഹിച്ചു.
ദക്ഷിണ കേരള ജംഇയത്തുൽ ഉലമ ജില്ലാ സെക്രട്ടറി മുഹമ്മദ് തൗഫീഖ് മൗലവി മുഖ്യ പ്രഭാഷണം നടത്തി.ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ മുളവൂർ മേഖല സെക്രട്ടറി
പി.എം.ബഷീർ ബാഖവി സ്വാഗതം പറഞ്ഞു. എം.എം.കാസിം, അനസ് തൈപറമ്പിൽ, പി.എ.അലിയാർ ഹാജി, കെ.എ.അഷറഫ് ബാഖവി, ബഷീർ ഇർഫാനി, ഫൈസൽ മൗലവി, അബ്ദുള്ള മൗലവി എന്നിവർ സംബന്ധിച്ചു.
ചിത്രം – പ്രതീഷേധ സംഗമം ദക്ഷിണ കേരള ജംഇയത്തുൽ ഉലമ ജില്ലാ പ്രസിഡന്റ് എം.പി.അബ്ദുൽ ഖാദർ മൗലവി ഉദ്ഘാടനം ചെയ്യുന്നു.പി.എം.ബഷീർ ബാഖവി, മുഹമ്മദ് തൗഫീഖ് മൗലവി, ശംസുദ്ധീൻ മദനി, എം എം കാസിം എന്നിവർ സമീപം