Wednesday, December 25, 2024

Top 5 This Week

Related Posts

പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ കണ്ണും നട്ട് ദുരന്തബാധിതർ

കൽപ്പറ്റ: നൂറുകണക്കിന് കുടുംബങ്ങളുടെ ജീവിത സ്വപ്നങ്ങളും അഞ്ഞൂറോളം പേരുടെ ജീവനെടുത്തുമുണ്ടായ മഹാദുരന്തത്തിൽ ഇനിയുള്ള പ്രതീക്ഷ പ്രധാനമന്ത്രിയുടെ സന്ദർശനം.
ശനിയാഴ്ച ചൂരൽമലയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി എന്ത് പ്രഖ്യാപനം നടത്തുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് സംസ്ഥാന സർക്കാരും കോൺഗസ്സ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളും ആവർത്തിച്ചാവശ്യപ്പെടുമ്പോൾ ഇക്കാര്യത്തിൽ പ്രധാനമന്ത്രിയും കേന്ദ്ര സർക്കാരും എന്ത് തീരുമാനമെടുക്കുമെന്നാണ് സംസ്ഥാനവും ദുരന്തബാധിതരും ഉറ്റുനോക്കുന്നത്.
ദുരന്ത മുന്നറിയിപ്പിലും സുരക്ഷാസംവിധാനമൊരുക്കുന്നതിലും ഐ.എം.ഡി ജില്ലാ ഭരണകൂടങ്ങൾ എന്നീ സംവിധാനങ്ങൾക്ക് വലിയ തെറ്റാണ് സംഭവിച്ചതെന്ന വിവരങ്ങൾ പുറത്ത് വന്നിരുന്നു. ദുരന്തത്തിന് 48 മണിക്കൂർ മുമ്പ് വരെ ശക്തമായ മഴയെ ബന്ധപ്പെട്ട കേന്ദ്രങ്ങൾ അവഗണിച്ചതാണ് ദുരന്തകാരണം. ദുരന്തം നടക്കുമ്പോൾ വയനാട്ടിൽ ഓറഞ്ച് അലർട്ടായിരുന്നു. ദുരന്തം നടന്നു കഴിഞ്ഞതിനു ശേഷമാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്.
ദുരന്തത്തിൽ അഞ്ഞൂറിനടുത്ത് ജീവനുകൾ നഷ്ടമായിട്ടുണ്ട്. നൂറുകണക്കിനാളുകളെ കാണാനില്ല മലയിടിഞ്ഞ് വന്ന ആഘാതത്തിൽ മനുഷ്യർ ചിന്നഭിന്നമായി പോവുകയായിരുന്നു. ഏറ്റവും ദയനീയമായ മരണമാണ് ചൂരൽമല, മുണ്ടക്കൈ പുഞ്ചിരി മട്ടം ഭാഗങ്ങളിലെ നൂറുകണക്കിന് കുടുംബംഗളെ വേട്ടയാടിയത്. നാളെ ജനകീയ തിരച്ചിൽ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. പ്രദേശവാസികൾ ദുരന്തത്തിനിരയായവരുടെ ബന്ധുക്കൾ എന്നിവരെ കൂടി ചേർത്താണ് നാളെ (വെള്ളി) പരിശോധ നടത്തുക.
നൂറുകണക്കിനാളുകൾ ഇപ്പോൾ വൻതോതിൽ ഇടിഞ്ഞ് വന്ന മണ്ണിനടിയിൽ കുരുങ്ങി പോയിട്ടുണ്ടെന്നതാണ് ആശങ്കയുണ്ടാക്കുന്നത്.
ദുരിതബാധിതരുടെ പുനരധിവാസമാണ് ഇനിയും ഏറ്റവും പ്രധാനം ഇകാര്യത്തിൽ നാളെയെത്തുന്ന പ്രധാനമന്ത്രിയുടെ സന്ദർശന ശേഷം നടത്തുന്ന പ്രഖ്യാപനങ്ങൾക്ക് ശേഷമായിരിക്കും കൂടുതൽ തീരുമാനമുണ്ടാവുക.
ഇന്നത്തെ തിരച്ചിലിൽ ചാലിയാറിൽ നിന്നു മാത്രമാണ് ഒരു മൃതശരീരം മാത്രമാണ് ലഭിച്ചത്. മുണ്ടക്കൈ ചൂരൽമല പുഞ്ചിരിമട്ടം ഭാഗങ്ങളിൽ ഇന്ന് നടത്തിയ തെരച്ചിലിൽ ഒന്നും ലഭിച്ചില്ല.
എല്ലാ കണ്ണുകളും ഇനി പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ പ്രതീക്ഷയർപ്പിച്ച് കാത്തിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles