Friday, December 27, 2024

Top 5 This Week

Related Posts

പോലീസ് ഗുണ്ടാബന്ധത്തിന് പൂട്ടിടാന്‍ ആഭ്യന്തര വകുപ്പ്‌

തിരുവനന്തപുരം : ക്രിമിനല്‍ ഗുണ്ടാ ബന്ധമുള്ളവരും അഴിമതിക്കാരുമായ പോലീസ് ഉദ്യോഗസഥരെ പൂട്ടാന്‍ പഴുതടച്ച നടപടികളുമായി ആഭ്യന്തരവകുപ്പ്. അനധികൃത സ്വത്ത് സമ്പാദനത്തിന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ അന്വേഷണങ്ങള്‍ വേഗം പൂര്‍ത്തിയാക്കാന്‍ വിജിലന്‍സും നടപടികള്‍ ശക്തമാക്കി. ഗുണ്ടാബന്ധത്തില്‍ കര്‍ശനനടപടികള്‍ക്ക് ഉറപ്പിച്ചാണ് സര്‍ക്കാര്‍. അതിന്റെ ഭാഗമായാണ് ഗുരുതര കുറ്റകൃത്യങ്ങളില്‍പ്പെട്ട പൊലീസുകാരുടെ വിവരങ്ങള്‍ ഡി.ജി.പി ശേഖരിക്കുന്നത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചിനകം റിപ്പോര്‍ട്ട് നല്‍കാനാണ് ജില്ല, യൂനിറ്റ് മേധാവികള്‍ക്കുള്ള നിര്‍ദേശം.പോക്‌സോ, പീഡനം, തട്ടിപ്പ് കേസ് പ്രതികളുടെയും അന്വേഷണത്തില്‍ ഉള്‍പ്പെടെ ഗുരുതരവീഴ്ച വരുത്തിയിട്ടുമുള്ളവരുടെയും വിവരങ്ങളാണ് ഡി.ജി.പി ശേഖരിക്കുന്നത്. ഒരു മാസത്തിനിടെ ശിക്ഷാനടപടി നേരിട്ടവരുടെ വിവരങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടപടിയെടുക്കേണ്ടവരുടെ പട്ടിക പൊലീസ് ആസ്ഥാനത്തെ പ്രത്യേക സെല്ലില്‍ തയാറാക്കും. ഇതിന് ഡി.ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി.രഹസ്യാന്വേഷണ വിഭാഗത്തിലുള്ളവരില്‍ ഏറെയും രാഷ്ട്രീയ നിയമനമാണെന്നും അവര്‍ കൃത്യമായ വിവരങ്ങള്‍ കൈമാറുന്നില്ലെന്ന വിലയിരുത്തലിലാണ് ദൈനംദിന റിപ്പോര്‍ട്ടുകള്‍ കൈമാറാന്‍ ആഭ്യന്തര വിജിലന്‍സ് സംവിധാനം രൂപവത്കരിച്ചത്.പുതിയ സെല്ലില്‍ പ്രവര്‍ത്തിക്കുന്നവരുടെ വിശദാംശങ്ങള്‍ ഉന്നത ഉദ്യോഗസ്ഥരെ ഉള്‍പ്പെടെ അറിയിക്കാതെയാണ് നീക്കം. ക്രമസമാധാന ചുമതലയില്ലാത്ത സ്‌പെഷല്‍ യൂനിറ്റുകളില്‍നിന്നുള്ള എസ്.പിമാര്‍ക്കാണ് ജില്ലകളില്‍ സെല്ലിന്റെ ചുമതല.കമീഷണറേറ്റ് സംവിധാനമുള്ള നഗരങ്ങളില്‍ എസ്.പിയുടെ നേതൃത്വത്തില്‍ 10 ഉദ്യോഗസ്ഥരും മറ്റു ജില്ലകളില്‍ എസ്.പിയുടെ നേതൃത്വത്തില്‍ അഞ്ച് ഉദ്യോഗസ്ഥരുമാണ് സെല്ലിലുള്ളത്. പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പിക്കാണ് എസ്.പിമാര്‍ ദിവസേന റിപ്പോര്‍ട്ട് നല്‍കേണ്ടത്

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles