അമ്പത് സെന്റ് സ്ഥലം ധൃതിപിടിച്ച് ടൂറിസം വകുപ്പിനു കൈമാറിയത് പദ്ധതി അട്ടിമറിക്കാനുള്ള ഗൂഡാലോചനയാണെന്നാണ് യു.ഡി.എഫ് ആരോപിക്കുന്നത്.
മൂവാറ്റുപുഴ : പായിപ്ര പോയാലിമല ടൂറിസം പദ്ധതി നടപ്പിലാക്കുന്നതിനു അളന്നു തിരിച്ച സ്ഥലം പൂർണമായും പഞ്ചായത്തിനു വിട്ടുനല്കുക. സഞ്ചാരികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുക, അമ്പത് സെന്റിലേക്കു പദ്ധതി അട്ടിമറിക്കുന്നതിനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ. ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട്് യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രക്ഷോഭം ആരംഭിച്ചു.
ഞായറാഴ്ച പോയാലി മലക്കു സമീപം സംഘടിപ്പിച്ച യോഗം ഗ്രാമ പഞ്ചായത്ത്് പ്രസിഡന്റ് മാത്യൂസ് വർക്കി ഉദ്ഘാടനം ചെയ്തു. എം.പി. ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ചു. പി.എം.അസീസ് സ്വാഗതം പറഞ്ഞു. പായിപ്ര കൃഷ്ണൻ, എം.എം മുഹമ്മദ്, തുടങ്ങിയവർ പ്രസംഗിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷോബി അനിൽ, സ്ഥിരം സമിതി അദ്ധ്യക്ഷരായ വി.ഇ. നാസർ. എം.സി. വിനയൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെപി. ജോയി, മുസ്ലിം ലീഗ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ഒ.എം. സുബൈർ, തുടങ്ങി വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും. ജനപ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചു.
തുടർന്ന് പോയാലിമലയുടെ മുകളിലെത്തിയ പ്രവർത്തകർക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി പ്രതിജചൊല്ലി കൊടുത്തു. പ്രദേശത്തെ ടൂറിസം മേഖലയിൽ അടയാളപ്പെടുത്തുന്ന ബൃഹദ്പദ്ധതി നടപ്പാക്കുന്നതിനു ജാതിമത രാഷ്ട്രീയ ഭേദമന്യേ പോരാട്ടം സംഘടിപ്പിക്കുമെന്ന് യോഗം പ്രഖ്യാപിച്ചു. തിങ്കളാഴ്ച വൈകിട്ട് 5.30 ന് മുളവൂർ പൊന്നിരിക്കപ്പറമ്പിലും, ചൊവ്വാഴ്ച പായിപ്ര കവലയിലും ജനകീയ സദസ്സ് നടത്തുമെന്ന് യു.ഡി.എഫ് നേതാക്കൾ അറിയിച്ചു. 12 ഏക്കറോളം സ്ഥലം റവന്യൂവകുപ്പ് പുറമ്പോക്ക് കണ്ടെത്തി് കൈമാറാനുള്ള നടപടികൾ ആരംഭിച്ചിരിക്കെ അമ്പത് സെന്റ് സ്ഥലം ധൃതിപിടിച്ച് ടൂറിസം വകുപ്പിനു കൈമാറിയത് പദ്ധതി അട്ടിമറിക്കാനുള്ള ഗൂഡാലോചനയാണെന്നാണ് യു.ഡി.എഫ് ആരോപിക്കുന്നത്.