2024-ല്‍ ഇന്ത്യ സന്ദര്‍ശിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. 2023 അവസാനം മംഗോളിയ സന്ദര്‍ശിക്കാനുള്ള പദ്ധതിയുമുണ്ട്.
ഞായറാഴ്ച ദക്ഷിണ സുഡാനില്‍നിന്ന് റോമിലേക്കുള്ള മടക്കയാത്രക്കിടെയാണ് മാർപാപ്പ ഇക്കാര്യം സൂചിപ്പിച്ചത്. ലോക യുവത്വദിനാചരണത്തിന്റെ ഭാഗമായി ഓഗസ്റ്റ് ആദ്യം പോര്‍ച്ചുഗലിലെ ലിസ്ബണ്‍ സന്ദര്‍ശിക്കുമെന്നും അറിയിച്ചു.
സെപ്റ്റംബറില്‍ ഫ്രാന്‍സിലെ മാര്‍സെല്ലിയില്‍ നടക്കുന്ന ബിഷപ്പുമാരുടെ സമ്മേളനത്തിലും പങ്കെടുക്കും. മംഗോളിയ സന്ദര്‍ശിച്ചാല്‍, അവിടെയെത്തുന്ന ആദ്യ മാര്‍പാപ്പയാകും പോപ്പ് ഫ്രാന്‍സിസ്.