Home NEWS INDIA പോപ്പുലർ ഫ്രണ്ടും എസ്.ഡി.പി.ഐ യും തമ്മിൽ ബന്ധിപ്പിക്കുന്ന തെളിവില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

പോപ്പുലർ ഫ്രണ്ടും എസ്.ഡി.പി.ഐ യും തമ്മിൽ ബന്ധിപ്പിക്കുന്ന തെളിവില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

0
318
sdpi

നിരോധിക്കപ്പെട്ട പോപുലർ ഫ്രണ്ടും സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യയും (എസ്.ഡി.പി.ഐ) തമ്മിൽ ബന്ധിപ്പിക്കന്ന തെളിവുക തെളിവുകളൊന്നും ഇതുവരെയും കണ്ടെത്താനായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമീഷൻ വ്യക്തമാക്കി. സെപ്തംബർ 28 ന് ഭീകരവാദ ബന്ധവും രാജ്യസുരക്ഷയും ആരോപിച്ച്് പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചശേഷം കേന്ദ്ര സർക്കാർ എസ്.ഡി.പി.ഐ യെ സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.

എസ്.ഡി.പി.ഐ ആവശ്യമായ എല്ലാ രേഖകളും കമീഷന് മുമ്പാകെ സമർപ്പിച്ചിട്ടുണ്ടെന്നും ഇതുവരെ പി.എഫ്.ഐയും എസ്.ഡി.പി.ഐയും തമ്മിൽ ബന്ധമുണ്ടെന്ന തരത്തിൽ യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ പറഞ്ഞതായി ‘ഇന്ത്യടുഡേ’യാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ”പി.എഫ്.ഐക്കെതിരായ നടപടിയെക്കുറിച്ച് ഞങ്ങൾക്കറിയാം. ആവശ്യമായ എല്ലാ രേഖകളും എസ്.ഡി.പി.ഐ സമർപ്പിച്ചിട്ടുണ്ട്. പി.എഫ്.ഐയും എസ്.ഡി.പി.ഐയും തമ്മിൽ ഇതുവരെ ഒരു ബന്ധവും സ്ഥാപിച്ചിട്ടില്ല. അവരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടില്ല” -രാജീവ് കുമാർ പറഞ്ഞു.

2009 ജൂൺ 21 ന് രൂപീകരിച്ച എസ്.ഡി.പി.ഐ 2010 ഏപ്രിൽ 13ന് തെരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്തു. ഇതുവരെ കേരളം, തമിഴ്‌നാട്, രാജസ്ഥാൻ, ബീഹാർ, മധ്യപ്രദേശ്, കർണാടക, പശ്ചിമ ബംഗാൾ, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങൽ മുനിസിപ്പൽ കോർപ്പറേഷനുകളിലും ഗ്രാമപഞ്ചായത്തുകളിലും എസ്.ഡി.പി.ഐക്ക്് പ്രതിനിധികൾ ഉണ്ട്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here