Saturday, December 28, 2024

Top 5 This Week

Related Posts

പേരാമ്പ്രയിൽ ഹലാൽ സ്റ്റിക്കറില്ലാത്ത ബീഫ് ആവശ്യപ്പെട്ട് ഒരു സംഘം സൂപ്പർമാർക്കറ്റ് ജീവനക്കാരെ മർദിച്ചു

കോഴിക്കോട് : കേരളത്തിലും ഫാസിസം തെരുവിൽ കലാപത്തിനിറങ്ങുകയാണോ. പേരാമ്പ്രയിലെ സൂപ്പർമാർക്കറ്റിൽ ഹലാൽ സ്റ്റിക്കറില്ലാത്ത ബീഫ് ആവശ്യപ്പെട്ട് ഒരു സംഘം ജീവനക്കാരെ മർദിച്ചുത് സംസ്ഥാനത്തെ ഞെട്ടിപ്പിക്കുന്നതാണ്. ബീഫിന്റെയും ഗോരക്ഷയുടെ പേരിൽ ആളുകളെ കൊല്ലുകയും മർദ്ദിക്കുകയും ചെയ്യുന്നതിന്റെ ചെറുപതിപ്പു തന്നെയാണ് ഇവിടെയും ദൃശ്യമായത്. പേരാമ്പ്ര ടൗണിലെ ബാദുഷ സൂപ്പർമാർക്കറ്റിലാണ് ഒരു സംഘം അക്രമം നടത്തിയത്. മർദനമേറ്റ നാല് ജീവനക്കാർ ആശുപത്രിയിൽ ചികിത്സതേടി. അക്രമികളിലൊരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പേരാമ്പ്രയിൽ ഡി.വൈ.എഫ്.ഐ നടത്തിയ പ്രതിഷേധ പ്രകടനം
യൂത്ത് ലീഗ് പ്രതിഷേധം

സൂപ്പർമാർക്കറ്റിൽ ബീഫ് സൂക്ഷിച്ചിരുന്ന ഫ്രീസറിനു മുകളിൽ ഹലാൽ സ്റ്റിക്കർ പതിച്ചിട്ടുണ്ടായിരുന്നു. കടയിലെത്തിയ രണ്ടുപേർ ഹലാൽ സ്റ്റിക്കറില്ലാത്ത ബീഫ് വേണമെന്നാവശ്യപ്പെട്ട് ജീവനക്കാരുടെ നേരെ വാക്കേറ്റത്തിലായി. തർക്കമായതോടെ ഇവരോടൊപ്പം കൂടുതൽപേരെത്തി ജീവനക്കാരെ മർദിക്കുകയായിരുന്നു.

സംഭവത്തിൽ പ്രതിഷേധിച്ച് നഗരത്തിൽ വ്യാപാരികളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ഡി.വൈ.എഫ്.ഐ, യൂത്ത് ലീഗ് സംഘടനകളും പ്രതിഷേധ പ്രകടനം നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles