Saturday, December 28, 2024

Top 5 This Week

Related Posts

പെൺകുട്ടിയെ പീഢിപ്പിക്കാൻ ശ്രമിച്ച മന്ത്രവാദി അറസ്റ്റിൽ

സൗത്ത് മാറാടി പാറയിൽ അമീർ (38) നെയാണ് പുത്തൻകുരിശ് പോലീസ് അറസ്റ്റ് ചെയ്തത്.

മൂവാറ്റുപുഴ : മന്ത്രവാദ പൂജ നടത്താനെന്ന പേരിൽ പെൺകുട്ടിയെ പീഢിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ .സൗത്ത് മാറാടി പാറയിൽ അമീർ (38) നെയാണ് പുത്തൻകുരിശ് പോലീസ് അറസ്റ്റ് ചെയ്തത്. ദോഷം മാറ്റാനുള്ള പൂജയ്ക്കാണെന്നു പറഞ്ഞ് കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചു. പെൺകുട്ടി കരഞ്ഞ് കൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു.

തുടർന്ന് നൽകിയ പരാതിയിൽ ഇയാളെ വാഴക്കുളത്തു നിന്നുമാണ് പോലീസ് പിടികൂടിയത്. ഒമ്പതാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള അമീറിന് രാത്രി തട്ടുകടയിൽ ഭക്ഷണം ഉണ്ടാക്കലായിരുന്നു ജോലി. പിന്നീട് സ്വന്തമായി തട്ടുകട നടത്തിയെങ്കിലും നഷ്ടമാണെന്ന് പറഞ്ഞ് നിർത്തി. തുടർന്ന് ജോത്സ്യവും മന്ത്രവാദവുമായി വരികയായിരുന്നു. നാല് വർഷമായി കടമറ്റം നമ്പ്യാരുപടിയിൽ ജോതിഷ കേന്ദ്രം നടത്തുകയായിരുന്നു. പോലീസ് ഇടപെട്ട് ഒരു പ്രാവശ്യം ഇയാളുടെ കേന്ദ്രം അടപ്പിച്ചതാണ്. നിരവധി പേരെ ഇയാൾ കബളിപ്പിച്ചതായാണ് സൂചന. ഇൻസ്പെക്ടർ ടി.ദിലീഷ്, എസ്.ഐമാരായ കെ.സജീവ്, സി. ഒ സജീവ്, എ.എസ്.ഐമാരായ മനോജ് കുമാർ, മുരളീധരൻ , ജിഷ മാധവൻ, എസ്.സി.പി.ഒ മാരായ ബി. ചന്ദ്രബോസ്, ഡിനിൽ ദാമോധരൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles