Thursday, December 26, 2024

Top 5 This Week

Related Posts

പെൺകുട്ടികൾ വാളേന്തിയ പരേഡ് പോലീസ് കേസെടുത്തു

നെയ്യാറ്റിൻകരയിൽ സംഘ് പരിവാർ നേതൃത്വത്തിലുള്ള ദുർഗാവാഹിനി പ്രവർത്തകർ ആയുധമേന്തി നടത്തിയ പഥസഞ്ചലനത്തിനെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആര്യങ്കോട് പോലീസാണ് കേസ് ചാർജ് ചെയ്തിരിക്കുന്നത്. പ്രായ പൂർത്തിയാകാത്ത പെൺകുട്ടികളടക്കമാണ് പരസ്യമായി വാളുകൾ വാളുകളൾ കൈയിലേന്തി റൂട്ട് മാർച്ച് നടത്തിയത്. നെയ്യാറ്റിൻകര സംഭവത്തിൽ പോലീസ് കേസെടുക്കാത്തതിൽ വിവിധ കോണുകളിൽനിന്നു പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് പോലീസ് കേസെടുത്തത്. പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ കണ്ടള ഏരിയാ പ്രസിഡന്റ് നവാസ് കാട്ടാക്കട ഡിവൈഎസ്പിയ്ക്ക് ഇത് സംബന്ധിച്ച് പരാതി നൽകിയിരുന്നു. ആലപ്പുഴിൽ കുട്ടിയുടെ വിദ്വേഷ മുദ്രാവാക്യക്കേസിൽ കുട്ടിയുടെ പിതാവിനും സംഘാടകർക്കുമെതിരെ കേസെടുത്ത പശ്ചാതലത്തിൽ ദുർഗാവാഹിനി പരേഡ് ദൃശ്യം സാമൂഹ്യമാധ്യമങ്ങളിൽ കൂടുതൽ ചർച്ചക്കിടയാക്കിയിരുന്നു.

മെയ് 22നായിരുന്നു വിശ്വഹിന്ദു പരിഷത്തിന്റെ വനിതാ വിഭാഗമായ ദുർഗാവാഹിനിയുടെ നേതൃത്വത്തിൽ നെയ്യാറ്റിൻകര കീഴാറൂരിൽ വാളുകളുമായി പെൺകുട്ടികൾ പങ്കെടുത്ത പഥസഞ്ചലനം നടന്നത്. മുൻനിരയിൽ അണിനിരന്ന എട്ടോളം പെൺകുട്ടികൾ കൈയിൽ വലിയ വാൾ പിടിച്ചിരുന്നതായാണ് പരാതി.
കീഴാറൂർ സരസ്വതി വിദ്യാലയത്തിൽ നടന്ന ദുർഗാവാഹിനി ആയുധപരിശീലന കാംപിന് ശേഷമാണ് പ്രധാന റോഡിൽ ആയുധമേന്തി പ്രകടനം നടത്തിയത്. പെൺകുട്ടികളുടെ കൈയിൽ യഥാർഥ വാളാണെങ്കിൽ ആംസ് ആക്ട് പ്രകാരവും വിദ്വേഷ മുദ്രാവാക്യത്തിനും കേസെടുക്കും.

നെയ്യാറ്റിൻകരയിൽ ആയുധങ്ങളുമായി പഥസഞ്ചലനം നടത്തി കലാപാഹ്വാനം ചെയ്തവർക്കെതിരെ നടപടി വേണമെന്ന് വെൽഫെയർ പാർട്ടി.്. ശക്തമായ നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് വെൽഫെയർ പാർട്ടി തിരുവനന്തപുരം ജില്ലാ പ്രസിഡൻറ് എൻ.എം അൻസാരി ആവശ്യപ്പെട്ടു. ആലപ്പുഴ നടപടിയെ അഭിനന്ദിച്ച മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ.ഫിറോസ് ദൂർഗാവാഹിനി പഥസഞ്ചലനത്തിനെതിരെയും കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles