പിറവം : പിറവത്ത് പെരുവംമുഴി – പെരുവ ഹൈവേ റോഡ് നിർമാണം വൈകുന്നതിൽ പ്രതിഷേധിച്ച് മിഡ്ടൗൺ റെസിഡന്റ് സ് അസോസിയേഷന്റെ നേതൃത്വത്തിൽ പിറവം അണ്ടേത്ത് കവലയിൽ ധർണ നടത്തി.
നെടുമ്പാശേരി – കുമരകം ഹൈവേയുടെ ഭാഗമായുള്ള പെരുവ മുതൽ പെരുവംമുഴി വരെയുള്ള ഭാഗത്തെ നിർമാണ പ്രവർത്തനം, റീ ബിൽഡ് കേരളയിലുൾപ്പെടുത്തി 98 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്്. നിർമാണം വൈകുന്നത്
കരാർ എടുത്തിരിക്കുന്ന റേ്- കമ്പനിയുടെ ഉദാസീനത മൂലമാണെന്ന് നാട്ടുകാർ ആരോപിച്ചു. മുളക്കുളം മുതൽ പിറവം അണ്ടേത്തക്ക വല വരെയുള്ള യാത്രക്കാരും, പൊടി ശല്യം മൂലം റോഡ് സൈഡിൽ താമസിക്കുന്ന കുടുംബങ്ങളും കനത്ത ദുരിതത്തിലാണ്.
ദുരിതത്തിലാണ്.
കഴിഞ്ഞ ഒന്നര വർഷമായി മുളക്കുളം – പള്ളിപ്പടി വരെയുള്ള മൂന്നു കിലോമീറ്റർ ഭാഗത്തെ നിർമാണം പോലും പൂർത്തീകരിക്കാൻ സാധിച്ചിട്ടില്ല. റോഡ് മുഴുവൻ കുത്തിപ്പൊളിച്ച് കാൽനടക്കാർക്കു പോലും സഞ്ചരിക്കാൻ സാധിക്കാത്ത സ്ഥിതിയാണ്.
മിഡ് ടൗൺ റെസിഡന്റസ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ ധർണ മുൻ നഗരസഭ ചെയർമാൻ സാബു കെ. ജേക്കബ് ഉദ്ഘാടനം ചെയ്തു. റെസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ജോയി തുമ്പയിൽ അധ്യക്ഷത വഹിച്ചു. കൗൺസിലർ രമ വിജയൻ, സമീപ റെസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികളായ എം.എൻ . അപ്പുക്കുട്ടൻ, യോഹന്നാൻ ചെമ്മനത്ത്, ടോണി ചെട്ടിയാകുന്നേൽ, എം.ടി. പൗലോസ്, ഏലിയാസ് കുര്യൻ, ജോമോൻ വർഗീസ്, കുര്യാക്കോസ് മണ്ഡപത്തിൽ, ഷാജു മണ്ടോത്തിപ്പറമ്പിൽ , റോയി വള്ളവത്താട്ടിൽ, കുര്യൻ പുളിക്കൽ, പോൾ കൊമ്പനാൽ, സിജി സുകുമാരൻ, സുനിത വിമൽ, കെ.കെ. ബിജു, ജോസ് പെരുമ്പളത്ത്, ഷാജി കളരിപ്പറമ്പിൽ, പോൾ വി. തോമസ് എന്നിവർ പ്രസംഗിച്ചു.
നിർമാണം ഉടൻ ധ്രുതഗതിയിലാക്കിയില്ലെങ്കിൽ നിർമാണത്തിന് കരാർ എടുത്തിരിക്കുന്ന റേ കൺസ്ട്രക്ഷൻസിന്റെ അഞ്ചൽപ്പെട്ടിയിലെ ഓഫീസ് ഉപരോധിക്കുകയും, നാട്ടുകാരുടെ നേതൃത്വത്തിൽ കമ്പനിയുടെ വഹനങ്ങൾ തടയുന്നതടക്കമുള്ള സമരപരിപാടികളാരംഭിക്കുമെന്ന് യോഗത്തിൽ മുന്നറിയിപ്പ് നൽകി.