Sunday, December 29, 2024

Top 5 This Week

Related Posts

പെരിങ്ങഴ തീർത്ഥാടന പള്ളിയിൽ ഇടവക തിരുനാൾ: ജനുവരി 31ന് കൊടിയേറും

പെരിങ്ങഴ: വിശുദ്ധ യൗസേപ്പിതാവിന്റെ നാമത്തിലുള്ള തീർത്ഥാടന കേന്ദ്രമായ കോതമംഗലം രൂപതയിലെ പെരിങ്ങഴ പള്ളിയിൽ ഇടവക മധ്യസ്ഥനായ വി. യൗസേപ്പിതാവിന്റെയും ധീര രക്തസാക്ഷിയായ വി. സെബാസ്റ്റ്യാനോസിന്റെയും തിരുനാൾ ജനുവരി 31, ഫെബ്രുവരി 01, 02 തീയതികളിൽ സംയുക്തമായി ആഘോഷിക്കും. ജനുവരി 31ന് വൈകിട്ട് വികാരി ഫാ. പോൾ കാരക്കൊമ്പിൽ കൊടിയുയർത്തുന്നതോടെ തിരുനാൾ തിരുക്കർമ്മങ്ങൾക്ക് തുടക്കമാകും. തുടർന്ന് വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ പൊതുവണക്കത്തിനായി ദേവാലയാങ്കണത്തിലേക്ക് ഇറക്കിവയ്ക്കും. 

തിരുനാൾ ദിവസങ്ങളിൽ ദൈവാലയത്തിലേക്കെത്തുന്ന വിശ്വാസികൾക്കായി വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കുന്നത്. ഫെബ്രുവരി 03ന് രാവിലെ ഇടവകയിൽ നിന്നും മരണമടഞ്ഞവരെ അനുസ്മരിച്ചുകൊണ്ടുള്ള വി. കുർബാനയ്ക്ക് ശേഷമുള്ള സിമിത്തേരി സന്ദർശനത്തോടെയാണ് തിരുനാൾ ചടങ്ങുകൾ പൂർത്തിയാകുക. തിരുനാളിന് ഒരുക്കമായുള്ള നൊവേന ജനുവരി 23(തിങ്കളാഴ്ച്ച) മുതൽ ആരംഭിച്ചു.

പെരിങ്ങഴ പള്ളിയിലെ ഇടവക തിരുനാൾ സാധാരണ നിലയിൽ ഫെബ്രുവരി 1, 2 തീയതികളിൽ നിന്നും മാറ്റാറില്ല. കോവിഡിന്റെ പാരമ്യത്തിൽ പോലും തിരുനാൾ ചടങ്ങുകൾ മാറ്റം വരുത്താതെ ലളിതമായി നടത്തിയിരുന്നു.

AD 1864ലാണ് പെരിങ്ങഴ പള്ളി സ്ഥാപിതമായത്. വിശുദ്ധ യൗസേപ്പിന്റെ നാമത്തിൽ സ്ഥാപിതമായ കോതമംഗലം രൂപതയിലെ ആദ്യത്തെ ഇടവകയാണ് പെരിങ്ങഴ. 2020ൽ തിരുസഭ വിശുദ്ധ യൗസേപ്പിതാവിന്‍റെ വര്‍ഷമായി ആചരിച്ചതിനോടനുബന്ധിച്ച് രൂപതയുടെ തീർത്ഥടനകേന്ദ്രമായി പെരിങ്ങഴ ഉയർത്തപ്പെട്ടു. പെരിങ്ങഴയിലെ ഈ തീര്‍ത്ഥാടന ദൈവാലയത്തോട് ചേര്‍ന്നാണ് യൗസേപ്പിതാവിന്റെ ജീവിതത്തിലെ ഏഴ് വ്യാകുലങ്ങളെയും സന്തോഷങ്ങളെയും കേന്ദ്രീകരിച്ചുള്ള ഇന്ത്യയിലെ തന്നെ ആദ്യത്തെ പിതാപാത അതിന്റെ പൂര്‍ണതയില്‍ സ്ഥാപിതമായിരിക്കുന്നത്.

മുവാറ്റുപുഴയിൽ നിന്നും 4 കിലോമീറ്റർ ഉള്ളിലേക്ക് മാറിയാണ് പെരിങ്ങഴ പള്ളി സ്ഥിതി ചെയ്യുന്നത്.

ഫെബ്രുവരി 01, 02 തിയതികളിൽ തിരുനാളിന്റെ പ്രധാന തിരുക്കർമ്മങ്ങൾ കോതമംഗലം രൂപതയുടെ ഔദ്യോഗിക മീഡിയ വിഭാഗമായ കാർലോ ടിവിയിലൂടെ തത്സമയം സംപ്രേക്ഷണം ചെയ്യുന്നതാണ്. 

തിരുനാൾ തിരുക്കർമ്മങ്ങളുടെ വിശദവിവരങ്ങൾ താഴെ നൽകുന്നു.

ജനുവരി 23 തിങ്കളാഴ്ച്ച മുതൽ
രാവിലെ 06.15ന് വി. കുർബാന, നൊവേന

2023 ജനുവരി 31 (ചൊവ്വ)
06.15 am : വി. കുർബാന, നൊവേന
05.00 pm : കൊടിയേറ്റ്, തിരുസ്വരൂപപ്രതിഷ്ഠ, ലദീഞ്ഞ്
05.15 pm : വി. കുർബാന, സന്ദേശം – ഫാ. ജോർജ് പൊട്ടയ്ക്കൽ
06.45 pm : ദിവ്യകാരുണ്യ ആരാധന, പ്രദക്ഷിണം – ഫാ. ജോസഫ് നിരവത്ത്

2023 ഫെബ്രുവരി 01 (ബുധൻ)
06.15 am : വി. കുർബാന, നൊവേന
10.00 am : പിതാപാത, വി. കുർബാന, നൊവേന – ഫാ. ജോസഫ് കൊയിത്താനത്ത്‌
05.00 pm : ലദീഞ്ഞ്
05.15 pm : തിരുനാൾ കുർബാന – ഫാ. തോമസ് പാണനാൽ vc
സന്ദേശം – ഫാ. സ്കറിയ പുന്നമറ്റത്തിൽ
07.00 pm : പ്രദക്ഷിണം പെരിങ്ങഴ പന്തലിലേക്ക്
08.00 pm : സമാപന പ്രാർത്ഥന, ആശിർവാദം
മേളതരംഗം  

2023 ഫെബ്രുവരി 02 (വ്യാഴം)
06.15 am : വി. കുർബാന, നൊവേന
10.00 am : പിതാപാത, നൊവേന
തിരുനാൾ കുർബാന – ഫാ. ജോൺ ഇലഞ്ഞേടത്ത്
05.00 pm : ലദീഞ്ഞ്
ആഘോഷമായ തിരുനാൾ കുർബാന – ഫാ. മാർട്ടിൻ കൈപ്രൻപാടൻ
തിരുനാൾ സന്ദേശം – ഫാ. ജസ്റ്റിൻ കൈപ്രൻപാടൻ
07.00 pm : പ്രദക്ഷിണം സെന്റ്. ആന്റണീസ് കപ്പേളയിലേക്ക്
പരിശുദ്ധ കുർബാനയുടെ ആശിർവാദം  
കലാസന്ധ്യ

2023 ഫെബ്രുവരി 03 (വെള്ളി)
06.15 am : വി. കുർബാന
മരിച്ചവരുടെ ഓർമ്മ, സിമിത്തേരി സന്ദർശനം

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles