Tuesday, January 14, 2025

Top 5 This Week

Related Posts

പൂഞ്ചിൽ സൈനിക ട്രക്കിനു നേരെ ഭീകരാക്രമണം : 5 സൈനികർക്കു വീരമൃത്യു

ജമ്മുകശ്മീരിലെ പൂഞ്ചിൽ സൈനിക ട്രക്കിനു നേരെ ഭീകരർ ഗ്രനേഡ് ആക്രമണം നടത്തി. അഞ്ച് സൈനികർ വീരമൃത്യുവരിച്ചതായി വിവരം. ഗുരുതരമായി പരുക്കേറ്റ ഒരു സൈനികനെ റജൗറിയിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റജൗറി സെക്ടറിൽ ഭിംബേർ ഗലിയിൽ നിന്ന് സങ്ഗിയോട്ടിലേയ്ക്ക് പോവുകയായിരുന്ന ട്രക്കിന് നേരെയാണ് ആക്രമണം നടന്നത്. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം.

ഭീകരവിരുദ്ധ ഓപ്പറേഷനായി വിന്യസിച്ചിരുന്ന രാഷ്ട്രീയ റൈഫിൾസ് സൈനികരാണ് കൊല്ലപ്പെട്ടത.് വാഹനത്തിന് നേരെ വെടിയുതിർക്കുകയും ഗ്രനേഡ് ഉപയോഗിച്ചുവെന്നുമാണ് റിപ്പോർട്ട്. ഡ്രോൺ ഉൾപ്പെടെ ഉപയോഗിച്ച് മേഖലയിൽ ഭീകരർക്കായി തിരച്ചിൽ നടക്കുകയാണ്. ആക്രമണത്തെത്തുടർന്ന് ജമ്മു പൂഞ്ച് ദേശീയപാത അടച്ചിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles