ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്കിന്റെ ആരോപണത്തിൽ മോദി മൗനം വെടിയണമെന്ന് ആവശ്യപ്പെട്ടു.
സത്യപാൽ മാലിക്കിന്റേത് ഗൗരവമേറിയ വെളിപ്പെടുത്തലാണെന്ന് വിഷയത്തിൽ സർക്കാർ നടപടി സ്വീകരിക്കണമെന്നും പ്രതികരണം നടത്തണമെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സത്യം മൂടിവെക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കുറവ് ഭരണം, പരമാവധി നിശബ്ദത എന്നതാണ് ബിജെപിയുടെ നയമെന്ന് ജയ്റാം രമേശ് വിമർശിച്ചു. സത്യപാൽ മാലിക്കിന്റെ വെളിപ്പെടുത്തൽ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നിശബ്ദത വെടിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സർക്കാരിനും ബിജെപിക്കും തിരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കാൻ പുൽവാമ ഭീകരാക്രമണത്തെ ഉപയോഗിച്ചെന്നുമാണ് സത്യപാൽ മാലിക്കിന്റെ ദ വയർ പോർട്ടറിൽ കരൺഥാപ്പറുമായുള്ള അഭിമുഖം രാജ്യത്ത് വൻ ചർച്ചയാകുകയാണ്. ആദ്യം അഭിമുഖം അടങ്ങിയ ദ വയറിന്റെ സ്്ക്രീൻ ഷോട്ട് ട്വീറ്റ് ചെയ്ത രാഹുൽ ഗാന്ധി പിന്നീട് വീഡിയോയും ട്വീറ്റ് ചെയ്തു. പിന്നാലെയാണ് ജയറാം രമേശ് വാർത്താ സ്‌മ്മേളനം വിളിച്ചത്.്
പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയത വിറ്റ് കാശാക്കുകയാണെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ തിരുവനന്തപുരത്ത് പറഞ്ഞു. പുൽവാമയിൽ ഗുരുതരമായ സുരക്ഷ വീഴ്ചയുണ്ടായിരുന്നു എന്നാണ് സത്യപാൽ മാലിക് പറഞ്ഞത്. അത് പുറത്ത് പറയരുതെന്നും പാകിസ്ഥാനിനെതിരായ ആയുധമാക്കി മാറ്റിയിട്ട് തെരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള അവസരം ഉണ്ടാക്കണമെന്നും അന്ന് പ്രധാനമന്ത്രി പറഞ്ഞു. ബി.ജെ.പി. തെരഞ്ഞെടുപ്പ് ജയിക്കാൻ വേണ്ടി ആടിനെ പട്ടിയാക്കും പട്ടിയെ പേപ്പട്ടിയാക്കും. ആട്ടിൻ തോലണിഞ്ഞ ചെന്നായ് ആയി വരും, വർഗീയ വാദം പറയും. വർഗീയത പറയും. വർഗീയത ഉപയോഗിക്കുകയും ചെയ്യും,’ ഇങ്ങനെയാണ് കെ.സി. വേണുഗോപാലിന്റെ പ്രതികരണം.
പ്രധാനമന്ത്രി സ്ഥാനത്ത് തുടരാൻ മോദിക്ക് എന്ത് യോഗ്യതയാണുള്ളത്. തെരഞ്ഞെടുപ്പ് കാലത്ത് വോട്ട് കിട്ടാനുള്ള ഏറ്റവും വില കുറഞ്ഞ കാപട്യമാണത്. ദേശീയത എന്നത് അവർക്ക് വോട്ട് കിട്ടാനുള്ള ആയുധം മാത്രമാണ്,’ കെ.സി. വേണുഗോപാൽ പറഞ്ഞു.
ഇതിനിടെ സത്യപാൽ മാലിക്കിന്റെ സുരക്ഷയിൽ കോൺഗ്രസ് നേതാക്കളായ പവൻ ഖേരയും സുപ്രിയ ശ്രീനേതും ആശങ്ക രേഖപ്പെടുത്തി. കാവലിൽ സത്യപാൽ മാലികിന് വാടകവീട്ടിൽ കഴിയേണ്ടിവരുന്നത് എന്തുകൊണ്ടാണെന്നും അവർ ചോദിച്ചു.
പുൽവാമ ഭീകരാക്രമണം സർക്കാരിന്റെ വീഴ്ച മറച്ചുവയ്ക്കാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടെന്നും
തിരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കാൻ പുൽവാമ ഭീകരാക്രമണത്തെ ഉപയോഗിച്ചെന്നുമാണ് സത്യപാൽ മാലിക് പറയുന്നത്. ദ വയറിനുവേണ്ടി കരൺഥാപ്പറുമായുള്ള അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ.
പരുക്കേറ്റ ജവാന്മാരെ കൊണ്ടുപോകാൻ സിആർപിഎഫ് വിമാനം ആവശ്യപ്പെട്ടെങ്കിലും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അത് നിരസിക്കുകയായിരുന്നു രാജ്യത്ത് നടക്കുന്ന അഴിമതി പ്രധാനമന്ത്രിക്ക് ഒരു വിഷയമല്ല. പ്രധാനമന്ത്രിക്ക് കശ്മീരിനെക്കുറിച്ച് യാതൊരു അറിവുമില്ല’. തുടങ്ങി വിസ്‌ഫോടനാത്മകമായ വെളിപ്പെടുത്തലാണ് സത്യപാൽ മാലിക് നടത്തിയത്.