പന്നിമറ്റം: പുരാതന മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ തൊടുപുഴ പന്നിമറ്റം പള്ളിയില്‍ ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ സെബസ്ത്യാനോസിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും തിരുനാളിന് കൊടിയേറി. വെള്ളിയാഴ്ച 4.40 ന് ഇടവകയിലെ എല്ലാ യൂണിറ്റുകളില്‍ നിന്നുമുള്ള അമ്പ് പ്രദക്ഷിണം പള്ളി അങ്കണത്തില്‍ സംഗമിച്ചു. തുടര്‍ന്ന് പള്ളി വികാരി ഫാ.തോമസ് പുവത്തുങ്കല്‍, ആശീര്‍വദിച്ച് കൊടിയേറ്റം നടത്തി. തുടര്‍ന്ന് തിരുസ്വരൂപ പ്രതിഷ്ഠയ്ക്ക് ശേഷം വിശ്വാസികളുടെ കൈയില്‍ നിന്ന് അമ്പ് സ്വീകരിച്ചു. തുടര്‍ന്ന് നടന്ന ലദീഞ്ഞിന് പള്ളി വികാരി നേതൃത്വം നല്കി. 5 മണിക്ക് നടന്ന ആഘോഷമായ വിശുദ്ധ കുര്‍ബാന, സന്ദേശം, നോവേന എന്നിവയ്ക്ക് പള്ളി മുന്‍ വികാരിയും നാകപ്പുഴ സെന്റ് മേരീസ് പബ്ലിക്ക് സ്‌കൂള്‍ പ്രിന്‍സിപ്പളുമായ റവ.ഫാ.ജോണ്‍ കടവന്‍ നേതൃത്വം നല്കി. ശനിയാഴ്ച വൈകിട്ട് 4.30 ന് നടക്കുന്ന തിരുന്നാള്‍ കുര്‍ബാന പാലാ മാര്‍ സ്ലീവ മെഡിസിറ്റി ഡയറക്ടര്‍ റവ.ഫാ.ബിജു കുന്നക്കാട്ട് നേതൃത്വം നലകും. 6.30 ന് ചാവറ പള്ളി പന്തലിലേയ്ക്ക് പ്രദക്ഷിണം. 8.30 ന് സമാപനാശീര്‍വാദത്തിന് ശേഷം വാദ്യമേളങ്ങളും ഉണ്ടാകും.