Sunday, December 29, 2024

Top 5 This Week

Related Posts

പി ഐ റഫീഖിനെ ആദരിച്ചു

തൊടുപുഴ: കുമാരമംഗലം എം.കെ.എന്‍.എം.എച്ച് .എസ്.എസ്.സ്‌കൂളിന്റെ എഴുപത്തിയൊന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ഇടുക്കി ജില്ലാ ഹാന്റ്‌ബോള്‍ അസോസിയേഷന്‍ മുന്‍ സെക്രട്ടറിയും കേരള സ്‌പോര്‍ട്‌സ്‌കൗണ്‍സില്‍ മെമ്പറുമായ റഫീക്ക് പള്ളത്തുപറമ്പിലിനെ ആദരിച്ചു.

24 വര്‍ഷമായി ഇടുക്കി ജില്ലയിലെ വിദ്യാര്‍ഥികള്‍ക്ക്ഹാന്റ് ബോളില്‍ പരിശീലനം നല്‍കി ജില്ലാ-സംസ്ഥാന ടീമുകളിലേക്ക് താരങ്ങളെ വാര്‍ത്തെടുക്കുന്നതിലും സ്‌കൂളിന്റെ യശസ്സ് വര്‍ദ്ധിപ്പിക്കുന്നതിലും പ്രധാന പങ്കുവഹിച്ചതിനാണ് ആദരം.

ഹെഡ്മാസ്റ്റര്‍ സാവിന്‍ എസില്‍ നിന്നും റഫീക്ക് പള്ളത്തുപറമ്പില്‍ മൊമന്റോ ഏറ്റുവാങ്ങി.ഇടുക്കി ഡെപ്യൂട്ടി കമ്മീഷണര്‍ അബു അബ്രാഹം, തൊടുപുഴ ഡി.വൈ.എസ്.പി എം.ആര്‍. മധു ബാബു, ഹയര്‍ സെക്കന്‍ഡറി റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എം. സന്തോഷ് കുമാര്‍, മനശാസ്ത്ര വിദഗ്ധന്‍ ഡോ. കെ. സുദര്‍ശന്‍ തുടങ്ങിയവര്‍ വിശിഷ്ട അതിഥികളായ പരിപാടിയില്‍ സ്‌കൂള്‍ മാനേജര്‍ ആര്‍.കെ.ദാസ് സ്വാഗതവും പി.ടി.എ പ്രസിഡന്റ്പി.ജി. ജയകൃഷ്ണന്‍ അധ്യക്ഷതയും വഹിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles