Friday, November 1, 2024

Top 5 This Week

Related Posts

പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിനു ഇന്ന് തുടക്കമാകും

ന്യൂഡൽഹി: പാർലമെൻറ് ശീതകാല സമ്മേളനം ഇന്ന് ആരംഭിക്കും. സമ്മേളനം സുഗമമായി നടത്തുന്നതിനു വിളിച്ച സർവകക്ഷി യോഗത്തിൽ കാര്യമായ യോചിപ്പ് ഉണ്ടായില്ല.

വിലക്കയറ്റം, തൊഴിലില്ലായ്മ, അതിർത്തി വിഷയം, മുന്നാക്ക സംവരണം, കേന്ദ്ര അന്വേഷണ ഏജൻസികളുടെ ദുരുപയോഗം, കാർഷിക വിളകൾക്ക് മിനിമം താങ്ങുവില ഉറപ്പുനൽകുന്ന നിയമനിർമാണം, രൂപയുടെ മൂല്യത്തകർച്ച, ഉയർന്ന ജി.എസ്.ടി നിരക്ക് തുടങ്ങിയ വിഷയങ്ങൾ സഭ ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ആം ആദ്മി പാർട്ടി, എൻ.സി.പി തുടങ്ങി പ്രതിപക്ഷ പാർട്ടികളാണ് അതിപ്രാധാന്യമുള്ള വിഷയങ്ങൾ ചർച്ചെടുക്കണമെന്ന് ആവശ്യം ഉന്നയിച്ചത്. ഭിന്നതക്കിടയയാക്കുന്ന
വനിത സംവരണ ബിൽ ശീതകാല സമ്മേളനത്തിൽ പാസാക്കണമെന്ന് ബി.ജെ.ഡിയും, ജനസംഖ്യ നിയന്ത്രണ ബിൽ പാസാക്കണമെന്ന്്് ശിവസേന ഷിൻഡെ വിഭാഗവും ആവശ്യപ്പെട്ടു. ലോക്‌സഭ ഉപനേതാവും കേന്ദ്രമന്ത്രിയുമായ രാജ്‌നാഥ്‌സിങ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.

ഡിസംബർ 29 വരെയാണ് ശീതകാല സമ്മേളനം. 17 ദിവസത്തെ സമ്മേളന കാലത്ത് ദേശീയ ദന്ത കമീഷൻ ബിൽ, നഴ്‌സിങ്-മിഡൈ്വഫറി കമീഷൻ ബിൽ തുടങ്ങി 16 ബില്ലുകൾ സഭയിൽ കൊണ്ടുവരുമെന്നാണ് വിവരം. ജൈവവൈവിധ്യ നിയമഭേദഗതി ബിൽ, അന്തർ സംസ്ഥാന സഹകരണ സംഘ നിയമഭേദഗതി ബിൽ, വനസംരക്ഷണ നിയമ ഭേദഗതി ബിൽ എന്നിവക്കെതിരാണെന്ന് കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.

നിർണായകമായ വിഷയങ്ങൾ പാർലമെന്റിൽ ചർച്ചയാവും എന്നതിനാൽ ഭരണ- പ്രതിപക്ഷ ബഹളവും പ്രതീക്ഷിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles