Friday, December 27, 2024

Top 5 This Week

Related Posts

പാലാരിവട്ടം വെണ്ണലയിൽ കുടുംബത്തിലെ മൂന്നുപേർ ആത്മഹത്യ ചെയ്ത നിലയിൽ

കൊച്ചി: പാലാരിവട്ടം വെണ്ണലയിൽ കുടുംബത്തിലെ മൂന്നുപേർ ആത്മഹത്യ ചെയ്ത നിലയിൽ. അമ്മയും മകളും മരുനകനുമാണ് മരിച്ചത്. വെണ്ണല ശ്രീകല റൂട്ടിൽ വെളിയിൽ വീട്ടിൽ ഗിരിജ, ഗിരിജയുടെ മകൾ രജിത, രജിതയുടെ ഭർത്താവ് പ്രശാന്ത് എന്നിവരേയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധിയാണ് ജീവനൊടുക്കാൻ കാരണമെന്നാണ് ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കുന്നത്. ഫ്‌ളോർമിൽ നടത്തുകയായിരുന്ന ഇവർക്ക് ഒരു കോടിയിലേറെ ബാധ്യതയുണ്ടെന്നാണ് ആത്മഹത്യകുറിപ്പിലെ സൂചന

ഗിരിജയും പ്രശാന്തും തൂങ്ങിമരിച്ച നിലയിലും രജിതയെ വിഷം കഴിച്ച നിലയിലുമാണ് കണ്ടെത്തിയത്. ദമ്പതികളുടെ പന്ത്രണ്ടും അഞ്ചും വയസ്സുള്ള കുട്ടികൾ ഉണർപ്പോൾ മാതാപിതാക്കളെ മരിച്ച നിലയിൽ കണ്ടതോടെ അയൽവാസികളെ വിവരം അറിയിക്കുകയായിരുന്നു.

പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles