പാലക്കാട് : വെള്ളിയാഴ്ച പാലക്കാട് എസ്ഡിപിഐ പ്രവര്‍ത്തകനായ എലപ്പുളളി സുബൈര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ് ആര്‍.എസ്എസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി. ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖായിട്ടുള്ള ശ്രീനിവാസനെയാണ് വെട്ടിക്കൊന്നത്. ജില്ലയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. തുടരെയുള്ള കൊലപാതകങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ കടുത്ത ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.
സുബൈറിന്റെ കൊലയ്ക്കു പിന്നില്‍ ആര്‍.എസ്.എസ് ആണെന്നായിരുന്നു എസ്.ഡി.പി.ഐ യുടെ ആരോപണം. സുബൈറിന്റെത് രാഷ്ട്രീയ കൊലപാതകമാണെന്ന് പൊലീസ് എഫ്.ഐ.ആറിലും പറഞ്ഞിരുന്നു. മാരകായുധങ്ങള്‍ ഉപയോഗിച്ച് നടത്തിയ കൊലപാതകത്തില്‍ അഞ്ച് പേര്‍ പങ്കെടുത്തിട്ടുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
ആര്‍.എസ.്എസിന് സുബൈറിനോട് ശത്രുതയുണ്ടെന്ന് സുബൈറിന്റെ പിതാവ് അബൂബക്കര്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്. കൊലയാളി സംഘം ഉപയോഗിച്ചത് കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ പേരിലുള്ള കാറാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു.
ഉച്ചയ്ക്ക് ഒരു മണിയോടെ മൂന്നു ബൈക്കുകളിലായി എത്തിയ സംഘമാണ് ശ്രീനിവാസിനെ കൊലപ്പെടുത്തിയത്.
തലയ്ക്കും നെറ്റിയിലും സാരമായ പരുക്കേറ്റിരുന്നു. ആലപ്പുഴയിലും സമാന സംഭവം ഉണ്ടായിരുന്നു
സംസ്ഥാനത്തുടനീളം ജാഗ്രതാ നിര്‍ദേശം, എഡിജിപി പാലക്കാട്ടേയ്ക്ക്
സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പാലക്കാട് ജില്ലയില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കും. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും പൊലീസ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥര്‍ ജില്ലയില്‍ ക്യാമ്പ് ചെയ്യും. എഡിജിപി വിജയ് സാഖറെ പാലക്കാട്ടേയ്ക്ക് തിരിച്ചിട്ടുണ്ട്. എറണാകുളം റൂറലില്‍ നിന്ന് ഒരു കമ്പനി സേന പാലക്കാട് എത്തും.
അതേസമയം പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി ബി.ജെ.പി നേതൃത്വം രംഗത്തെത്തി. അക്രമികളെ തടയാന്‍ പൊലീസ് ഒന്നും ചെയ്തില്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കൃഷ്ണകുമാര്‍ ആരോപിച്ചു.