Saturday, November 2, 2024

Top 5 This Week

Related Posts

പായിപ്രയിലെ ജപ്തി : അര്‍ബന്‍ ബാങ്ക് ജിവനക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം

അർബൻ ബാങ്ക് സി.ഇ.ഒ രാജി ജോസ് .കെ പീറ്റർ രാജി വച്ചു.


മൂവാറ്റുപുഴ അർബൻ സഹകരണ ബാങ്ക് ജപ്തി നടപടിയിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടിയെടുക്കാൻ നിർദ്ദേശം നൽകിയതായി സഹകരണ വകുപ്പ് മന്ത്രി വി.എൻ,വാസവൻ അറിയിച്ചു. സർഫാസി നിയമ പ്രകാരം ജപ്തി നടപടി സ്വീകരിച്ചപ്പോൾ സർക്കാർ നിർദ്ദേശങ്ങൾ പാലിച്ചിരുന്നില്ലെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിക്ക് നിർദ്ദേശം നൽകിയത്.

 കിടപ്പാടം ജപ്തി ചെയ്യുമ്പോൾ തെരുവിലിറക്കാനിടയാക്കാതെ പകരം സംവിധാനം ഏർപ്പാടാക്കണമെന്ന് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. സർക്കാരിന്റെ നയം നേരത്തെ പ്രഖ്യാപിച്ചിരുന്നതുമാണ്. ഇതു നടപ്പിലാക്കാതെ ജപ്തി നടപടികൾ സ്വീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകിയത്. മുവാറ്റുപുഴ ജോയിന്റ് രജിസ്ട്രാറിന്റെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സഹകരണം സംഘം രജിസ്ട്രാർക്ക് നിർദ്ദേശം നൽകിയയതായും മന്ത്രി അറിയിച്ചു. പായിപ്ര വലിയ പറമ്പിൽ അജേഷിന്റെ വസതി കഴിഞ്ഞ ദിവസം അജേഷും കുടുംബവും സ്ഥലത്തില്ലാതിരെക്കെ ജപ്തി ചെയ്ത നടപടി വിവാദമായിരുന്നു. 

ഇതിനിടെ ജീവനക്കാർക്കെതിരെ നടപടി നീക്കം ആരംഭിച്ചതോടെ അർബൻ ബാങ്ക് സി.ഇ.ഒ രാജി ജോസ് .കെ പീറ്റർ രാജി വച്ചു. ബാങ്ക് രാജി സ്വീകരിച്ചതായി ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles