Thursday, December 26, 2024

Top 5 This Week

Related Posts

പല്ലാരിമംഗലത്ത് ചെന്നായ ഇറങ്ങി

കോതമംഗലം : പല്ലാരിമംഗലം വെയിറ്റിംഗ് ഷെഡ് ക വലക്ക് സമീപം രാവിലെ പ്രത്യക്ഷപ്പെട്ട ചെന്നായ പരിഭ്രാന്തി പരത്തി.

നാട്ടുകാർ പോലീസിനെ അറിയിച്ചു. പോത്താനിക്കാട് പോലീസ് സ്ഥലത്ത് എത്തി. വിവരം അറിയിച്ചതിനെത്തുടർന്ന് ഫോറസ്റ്റ് വകുപ്പ് മുളളരിങ്ങാട് സെക്ഷൻ ഓഫീസർ ജോൺ ജോസഫ്, ബി എഫ് ഒ മാരായ കെ എ ഷെമീർ, കെ എസ് സുരേഷ്, ശരത്, വൈൽഡ് ലൈഫ് റെസ്ക്യു അംഗം വർഗ്ഗീസ് ആവോലിച്ചാൽ, ഫോറസ്റ്റ് ഡ്രൈവർ അമ്പിളി എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘം ചെന്നായ യെ വിദഗ്ധമായി ചാക്കിലാക്കി. ചെന്നായ് ഇറങ്ങിയ വിവരം അറിഞ്ഞ് സ്ഥലത്ത് നാട്ടുകാരും തടിച്ചുകൂടിയിരുന്നു

ചെന്നായയെ ചാക്കിലാക്കിയപ്പോൾ

പിന്നീട്ചെന്നായയെ പല്ലാരിമംഗലം മൃഗാശുപത്രിയിലെത്തിച്ച് ഡോക്ടർ റസീന കരീമിൻ്റെ നേതൃത്വത്തിൽ പ്രാഥമിക ചികിത്സ നൽകി. ചെന്നായയെ പിടിക്കാൻ ഇടപെടൽ നടത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്കും,പോലീസിനും, നാട്ടുകാർക്കും ഗ്രാമപഞ്ചായത്തിൻ്റെ നന്ദി അറിയിക്കുന്നതായി വൈസ് പ്രസിഡൻ്റ് ഒ ഇ അബ്ബാസ് പറഞ്ഞു. ചെന്നായയെ
മുള്ളരിങ്ങാട് വനത്തിൽ തുറന്ന് വിടുമെന്ന് ഫോറസ്റ്റ് അധികാരികൾ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles