മൂവാറ്റുപുഴ : ഫ്‌ളാഷ് മോബ്, സൂംബ ഡാൻസ്, മാരത്തൺ എന്നിവയോടെ മൂവാറ്റുപുഴയിൽ ഗേൾസ് നൈറ്റ് ഔട്ട് പരിപാടിക്ക് തുടക്കമായി. ഇന്ന് ,സ്്ട്രീറ്റ് ഫുഡ് ഫെസ്റ്റും മ്യൂസിക്കൽ നൈറ്റും നടക്കും.
മാതൃകുഴൽനാടൻ എം.എൽ.എ, സെന്റ് അഗസ്റ്റ്യൻസ് എച്ച്.എസ്.എസ്, വുമൻൺസ് അസോസിയേഷൻ ഓഫ് മൂവാറ്റുപുഴ, എന്നിവരുടെ നേതൃത്വത്തിലാണ് നൈറ്റ് ലൈഫ് പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്. സെന്റ് അഗസ്റ്റ്യൻസ് ഗേൾസ്്് ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിനികൾ നിർധനരായ സഹപാഠികളുടെ മാതാപിതാക്കൾക്ക് ചികിത്സാ സഹായം കണ്ടെത്തുന്നതിനുവേണ്ടി ആരംഭിച്ച ജീവകാരുണ്യപ്രവർത്തനമാണ് വനിതകളുടെ വൻകൂട്ടായ്മക്കു കളമൊരുങ്ങിയത്. സ്‌കൂളിൽ ഒരു തട്ടുകട എന്ന വിദ്യാർഥികളുടെ ആഗ്രഹം ഡോ. മാത്യുകുഴൽനാടൻ എം.എൽ.എ ഉൾപ്പെടെ രംഗത്തുവന്നതോടെ സ്്ട്രീറ്റ് ഫുഡ് ഫെസ്റ്റിലേക്കു വിപുലീകരിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുന്നതിനും മറ്റും മൂവാറ്റുപുഴയിൽ രാഷ്ട്രീയ- സാമൂഹ്യ രംഗത്തുള്ള വനിതകൾ ചേർന്ന് അസോസിയേഷനും രൂപീകരിക്കുകയായിരുന്നുവെന്ന് സംഘാട സമിതിക്കു നേതൃത്വം നൽകുന്ന ജോയ്‌സ് മേരി ആ്ന്റണി പറഞ്ഞു.
വെള്ളിയാഴ്ച പ്രചാരണത്തിന്റെ ഭാഗമായി വെള്ളിയാഴ്ച നടന്ന വനിതാ മാരത്തണിൽ വാഴക്കുളം വിശ്വജ്യോതി എൻജിനീറിങ്ങ് കോളേജിലെ എൻ.എസ്.എസ് വിദ്യാർഥിനികൾ, നിർമ്മല നേഴ്‌സിങ്് കോളേജിലെ വിദ്യാർഥിനികൾ,ഷിംമ്പുക്കാൻ കരാട്ടേ സ്‌കൂളിലെ പെൺകുട്ടികൾ, സാമൂഹ്യ- സാംസ്‌കാരിക- രാഷ്ട്രീയ രംഗത്തെ വനിതകൾ എന്നിവർ പങ്കെടുത്തു. കെ.എസ്.ആർ.ടി. സി ബസ്റ്റാൻഡിനു സമീപം സംഘടിപ്പിച്ച ഫ്‌ളാഷ് മോബ്, സുംബ ഡാൻസ് എന്നിവ കാണാൻ നൂറുകണക്കിനുപേരാണ് എത്തിയത്്.
ചടങ്ങിൽ ഡോ. മാത്യുകുഴൽനാടൻ സന്ദേശം നല്കി. ഡി.വൈ.എസ്.പി മൂഹമ്മദ് റിയാസ് മാരത്തൺ ഫ്‌ളാഗ്ഓഫ് ചെയ്തു. ഫാദർ ആന്റണി പുത്തൻകുളം. മുനിസിപ്പൽ വൈസ് ചെയർപേഴ്‌സൺ സിനി ബിജു എന്നിവർ ആശംസ അർപ്പിച്ചു.