നെഹ്റു ഒന്നിപ്പിച്ച ജനങ്ങളെ മോദി ഭിന്നിപ്പിക്കുന്നു – ആർ. ചന്ദ്രശേഖരൻ .
കരുനാഗപ്പള്ളി :ജവഹർലാൽ നെഹ്റു-ജാതിമതഭേതമന്യേ ജനങ്ങളെ രാജ്യത്ത് ഒന്നിച്ച് നിർത്തുകയും എന്നാൽ നരേന്ദ്രമോഡി ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്ന് ഐ.എൻ.റ്റി യു സി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ പറഞ്ഞു. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ ഐൻ .എൻ ..റ്റി യു സിയുടെ നേതൃത്വത്തിൽ ഭാരത് ജോഡോ , മസ്ദൂർ ജോഡോ എന്ന മുദ്രവാക്യമുയർത്തി സ്വീകരിക്കുമെന്നു അദ്ദേഹം പറഞ്ഞു.ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ഐൻ .എൻ .റ്റി. യു .സി കരുനാഗപ്പള്ളി റീജണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ്സ് ഭവനിൽ നടന്ന തൊഴിലാളി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി റീജണൽ പ്രസിഡന്റ് മുടിയിൽ മുഹമ്മദ് കുഞ്ഞ് അധ്യക്ഷത വഹിച്ചു. കെ. ജി .രവി , ചിറ്റ് മൂല നാസർ മുഖ്യപ്രഭാഷണം നടത്തി. കെ. ജി .രവി , ബോബൻ ജി നാഥ് , ബാബു അമ്മ വീട് ആർ.ദേവരാജൻ , എം നിസാർ , സുരേഷ് ബാബു,ഷാജി കൃഷ്ണൻ, കൃഷ്ണ പിള്ള, യുസുഫ് കുഞ്ഞ്, കെ .എം .കെ സത്താർ, സുനിൽ കൈലാസം, ബിനു ക്ലാപ്പന , പാവുമ്പ തുളസി, ആർ സതീഷ് കുമാർ ,ചൂളൂർ ഷാനി, തട്ടാരേത്ത് രവി എന്നിവർ സംസാരിച്ചു.