കോതമംഗലം :നെല്ലിക്കുഴി ഗവ: ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി പ്രണവ്യ. കെ മധുവും എട്ടാം ക്ലാസ് വിദ്യാർത്ഥിനി മരിയ കെ മധുവും സഹോദരിമാരാണ്. സ്വകാര്യ ചാനലിൽവാർത്തയവതരിപ്പിച്ചതോടെ നാട്ടിലെ താരങ്ങളായി മാറിയിരിക്കുകയാണിവർ . സ്കൂൾ ന്യൂസ് ക്ലബിന്റെ ഭാഗമായി ദിവസവും
രാവിലെ വാർത്തകൾ അവതരിപ്പിക്കുമായിരുന്നു. സ്കൂളിൽ ഇവരെപ്പോലെയുള്ള വാർത്താ വായനയ്ക്ക് ഒരു സംഘം തന്നെയുണ്ട്. നാട്ടിലെ നാടൻ പാട്ട് കലാകാരനായ അജിത് മേലേരിയുമായി ഇവർ നടത്തിയ അഭിമുഖം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പഠനത്തോടൊപ്പം നൃത്തവും വായനയും ഇവരുടെ ഹോബിയാണ്. അതിഥി തൊഴിലാളി വിദ്യാർത്ഥികളുടെ കോവി ഡ് കാല ജീവിതം കേട്ടെഴുതിയ പ്രണവ്യയുടെ ലേഖം ഒരു ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ചിരുന്നു. കൈ പ്ലങ്ങാട്ട് മധുവിന്റെയും ബിന്ദുവിന്റെ മക്കളായ ഈ സഹോദരികൾക്ക്
പരീക്ഷയോടൊപ്പം തന്നെ നാട്ടിൽ ഒട്ടേറെ അനുമോദനവും ലഭിക്കുന്നുണ്ട്.