Thursday, December 26, 2024

Top 5 This Week

Related Posts

നീതിയില്ല : ബ്രിജ് ഭൂഷണെ പൂമാലയിട്ട് സ്വീകരിക്കുന്നുവെന്ന് ഗുസ്തി താരങ്ങൾ

ലൈംഗിക അതിക്രമ കേസിൽ പരാതിക്കാർക്ക് നീതി ലഭ്യമാക്കാതെ ഇപ്പോഴും ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണെ വിവിധയിടങ്ങളിൽ പൂമാലയിട്ട് സ്വീകരിക്കുകയാണെന്നു ഗുസ്തി താരങ്ങൾ. വനിതാ കായിക താരങ്ങൾ ഉൾപ്പെടെയുള്ള സ്ത്രീകളെ ഉൾപ്പെടുത്തി ‘മൻ കി ബാത്’ നടത്തുന്ന പ്രധാനമന്ത്രി ഞങ്ങൾക്ക്? പറയാനുള്ളത് കൂടി കേൾക്കണമെന്ന് ജന്തർ മന്തറിൽ സമരം നടത്തുന്ന താരങ്ങൾ ആവശ്യപ്പെട്ടു.

എന്നാൽ പ്രതിഷേധക്കാരെ പരിഹസിച്ച് ബ്രിജ് ഭൂഷന്റെ പ്രസ്താവന. ജന്തർ മന്ദറിൽ പ്രതിഷേധിച്ചതുകൊണ്ട് നീതി ലഭിക്കില്ല. നീതി വേണമെങ്കിൽ പൊലീസിനേയും കോടതിയേയും സമീപിക്കണം. ഇതുവരെ ഇതൊന്നും ചെയ്യാതെ അവർ തന്നെ അധിക്ഷേപിച്ചുകൊണ്ടിരിക്കുകയാണെന്നും ബ്രിജ്ഭൂഷണൻ പറഞ്ഞു. ഹരിയാനയിലെ 90 ശതമാനം ഗുസ്തി താരങ്ങളും അവരുടെ രക്ഷിതാക്കളും ഫെഡറേഷനൊപ്പമാണെന്നും തനിക്കെതിരേ ലൈംഗിക പരാതി നൽകിയ വനിതാ താരങ്ങളെല്ലാം കോൺഗ്രസ് നേതാവായ ദീപേന്ദർ സിങ് ഹൂഡ രക്ഷാധികാരിയായ അഖാഡയിൽ പരിശീലിക്കുന്നവാരണെന്നും ബ്രിജ് ഭൂഷൺ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles