Tuesday, January 14, 2025

Top 5 This Week

Related Posts

നിർമല കോളേജ് എം.സി.എ. റാങ്കുകളുടെ തിളക്കത്തിൽ

മൂവാറ്റുപുഴ : എം.ജി. സർവ്വകലാശാല എം.സി.എ. പരീക്ഷയിൽ മൂന്നു റാങ്കുകൾ കരസ്ഥമാക്കി നിർമല കോളേജ് എം.സി.എ. വിഭാഗം അഭിമാനനേട്ടം കൈവരിച്ചു. മാളവിക സദാശിവൻ, സഞ്ജു സജി, ജെറിൻ ജോസ് എന്നിവരാണ് യഥാക്രമം നാലും, ഏഴും, എട്ടും റാങ്കുകൾ നേടിയത്. റാങ്ക് ജേതാക്കളെ കോളേജ് പ്രിൻസിപ്പൽ ഡോ കെ. വി. തോമസ്, എം.സി. എ. അഡ്മിനിസ്‌ട്രേറ്റർ റവ.ഫാ. സഖറിയാസ് കല്ലിടുക്കിൽ, വകുപ്പ് മേധാവി ഷൈജ പോൾ എന്നിവർ അഭിനന്ദിച്ചു.


ഈ വർഷം പഠനം പൂർത്തിയാക്കിയ 80 ശതമാനം കുട്ടികളും ക്യാമ്പസ് പ്ലേസ്‌മെന്റ് വഴി വിവിധ മൾട്ടി നാഷണൽ കമ്പനികളിൽ ജോലി നേടി എന്നുള്ളത് ഏറെ അഭിമാനകരമാണെന്ന് കോളേജ് പ്രിൻസിപ്പൽ ഡോ. കെ. വി. തോമസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles