നിറപറ ഏറ്റെടുക്കുന്ന നടപടികളുടെ തുടര്‍ച്ചയായ് കൈകോര്‍ത്ത് കോര്‍പറേറ്റ് ഭീമന്‍ വിപ്രോ ഗള്‍ഫിലെ ഭക്ഷ്യമേഖലയില്‍ സജീവമാകുന്നു എന്ന് വിപ്രോ അധികൃതര്‍ വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു.
ആദ്യ ഘട്ടത്തില്‍ യു.എ.ഇ, സൗദി, ഖത്തര്‍ എന്നിവിടങ്ങളിലാണ് വിപുലീകരണ പദ്ധതി നടപ്പാക്കുന്നതെന്ന് വിപ്രോ ഫുഡ് ബിസിനസ് പ്രസിഡന്റ് അനില്‍ ചഗ്, വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ മിഡിലീസ്റ്റ് ജനറല്‍ മാനേജര്‍ പ്രിയദര്‍ഷീ പനിഗ്രഹി എന്നിവര്‍ പറഞ്ഞു.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ നിറപറയുടെ സ്വാധീനം ഗള്‍ഫിലം പ്രയോജനപ്പെടുത്താനാണ് ലക്ഷ്യം. വിപ്രോ ഏറ്റെടുക്കുന്ന 13ാം ബ്രാന്‍ഡാണ് നിറപറ. കമ്പനിയുടെ എഫ് എം സി ജി ഉല്‍പന്നങ്ങളുടെ പട്ടികയില്‍ നിറപറയുടെ മസാലകളും ഇടംപിടിക്കും. നിറപറയുടെ 82 ശതമാനം വിദേശ വരുമാനവും നല്‍കുന്നത് ഗള്‍ഫ് രാജ്യങ്ങളാണ്. ഇതില്‍ 40 ശതമാനവും യു.എ.ഇയില്‍ നിന്നാണ്.
നിറപറയുടെ കറി മസാലകള്‍, റെഡി ടൂ ഈറ്റ് വിഭവങ്ങള്‍ തുടങ്ങിയവയെല്ലാം ഇനിമുതല്‍ തങ്ങള്‍ ഗള്‍ഫിലെത്തിക്കുമെന്ന് വിപ്രോ അധികൃതര്‍ പറഞ്ഞു.കഴിഞ്ഞ സാമ്പത്തിക വര്‍ഷം 8630 കോടി രൂപയായിരുന്നു നിറപറയുടെ വരുമാനം.