Friday, January 3, 2025

Top 5 This Week

Related Posts

നിമിത നാസർ സീക്കോ ബാങ്കിന്റെ മിഡിൽ ഓഫീസ് മേധാവിയായി

ബഹ്​റൈനിലെ പ്രമുഖ അസറ്റ്​ മാനേജ്​മെന്‍റ്​ സ്ഥാപനമായ ‘സീക്കോയുടെ മിഡിൽ ഓഫീസ്​ മേധാവിയായി മലയാളിയായ നിമിത നാസർ നിയമിതയായി. മാഹി സ്വദേശിനിയായ നിമിത

ബഹ്​റൈനിലെ അന്താരാഷ്ട്ര ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലും 15 വർഷത്തെ പരിചയ സമ്പത്തുമായാണ്​ സ്ഥാനമേൽക്കുന്നത്. ചുമതലയേൽക്കുന്നത്​. 2018ൽ അസറ്റ്​ മാനേജ്​മെന്‍റ്​ ഇക്വിറ്റീസ്​ ഡിപ്പാർട്ട്​മെന്‍റിൽ പോർട്ട്​ഫോളിയോ അഡ്​മിനിസ്​ട്രേറ്ററായാണ്​ സീക്കോയിൽ ചേർന്നത്​. അതിന്​ മുമ്പ്​ എച്ച്​.എസ്​.ബി.സി സെക്യൂരിറ്റീസ്​ സർവീസസിൽ ക്ലയന്‍റ്​ സർവീസസ്​ മാനേജരായിരുന്നു. ചാർട്ടേഡ്​ അക്കൗണ്ടന്‍റായ നിമിത ചാർട്ടേഡ്​ സർട്ടിഫൈഡ്​ അക്കൗണ്ടന്‍റ്​സ്​ അസോസിയേഷൻ, യു.കെയിലെ ചാർട്ടേഡ്​ ഇൻസ്റ്റിറ്റ്യൂട്ട്​ ഓഫ്​ സെക്യൂരിറ്റീസ്​ ആന്‍റ്​ ഇൻവെസ്റ്റ്​മെന്‍റ്​ (സി.ഐ.എസ്​.ഐ) എന്നിവയിൽ അംഗവുമാണ്​. ചീഫ്​ റിസ്ക്​​ ഓഫീസറായി ഓവൻ വാലിസും നിയമതിനായി.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles