Thursday, December 26, 2024

Top 5 This Week

Related Posts

നാഷണൽ പാലിയേറ്റിവ് കെയർ സൗജന്യനേത്ര ചികിൽത്സാ ക്യാമ്പ് സംഘടിപ്പിച്ചു.

നാഷണൽ പാലിയേറ്റിവ് കെയർ സൗജന്യനേത്ര ചികിൽത്സാ ക്യാമ്പ് സംഘടിപ്പിച്ചു.

കരുനാഗപ്പള്ളി :മാരാരിത്തോട്ടം നാഷണൽ പാലിയേറ്റിവ് കെയർ സെന്ററിന്റെയും പ്രിസൈസ് കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ ഇടക്കുളങ്ങരയിൽ  മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സീനാനവാസിന്റെ വസയിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ: സുധീർ കാരിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എൻ. പി. സി. സെന്റർ ചെയർമാൻ വിളയിൽ അനിയൻ ആദ്യക്ഷത വഹിച്ചു.പ്രിസൈസ് ഹോസ്പിറ്റൽ ഡോ: ആഷ്മി, മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സീനാ നവാസ്, ഷാജി കൃഷ്ണൻ , എന്നിവർ സംസാരിച്ചു. പി .ആർ . ഒ.നന്ദു, ഹരിപ്രിയ. കുറുങ്ങാട്ട് നവാസ്. ശ്രീജിത് . നിഹാൽ എന്നിവർ ക്യാമ്പിന് നേതൃത്യം നൽകി. 200 പേർ കാമ്പിൽ പങ്കെടുത്തു. സൗജന്യ നേത്രപരിശോധനയും , മരുന്നുകളും കണ്ണടകളുംവിതരണം ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles