Friday, January 10, 2025

Top 5 This Week

Related Posts

നാടിൻ്റെ സഹായത്തിന് കാത്ത് നില്ക്കാത് അജീഷ് യാത്രയായി

എടത്വ: ദീപാവലി ദിനത്തിൽ തലവടി ഗ്രാമത്തെ സങ്കടക്കടലാക്കി അജീഷിൻ്റെ മരണവാർത്തയെത്തി.തലവടി 11-ാം വാർഡിൽ തെന്നശ്ശേരിൽ തെക്കേതിൽ മുണ്ടുകാട്ട് വീട്ടിൽ രാമചന്ദ്രൻ്റെയും രത്നമ്മയുടെയും മകൻ അജീഷ് കുമാറിൻ്റെ (39) മരണ വാർത്ത ഒരു നാടിൻ്റെ മുഴുവൻ തേങ്ങലായി മാറി.
കരൾ മാറ്റി വയ്ക്കൽ ശസ്ത്രക്രിയയ്ക്കായി അടുത്ത ദിവസം വിധേയനാകേണ്ടിയിരുന്ന അജീഷ് കുമാറിനു ( 39) വേണ്ടി ചികിത്സാ സഹായ നിധി സമാഹരണത്തിനിടയിലാണ് മരണവാർത്തയെത്തിയത്.

ആദ്യഘട്ടം 8 മുതൽ 13 വരെയുള്ള വാർഡുകളിൽ നിന്നും ധനസഹായ സമാഹരണം നവംബർ 5ന് നടത്തിയിരുന്നു.
രണ്ടാംഘട്ടമായി മറ്റ് വാർഡുകളിലേക്ക് പോകുന്നത് സംബന്ധിച്ച ആലോചന നടത്തുന്നതിനിടയിലാണ് മരണം സംഭവിച്ചത്.
അജീഷ് കഴിഞ്ഞ രണ്ടര മാസമായി എറണാകുളം അമ്യത മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. അജീഷിൻ്റെ നിര്യാണത്തിൽ കുട്ടനാട് എം.എൽ എ തോമസ് കെ. തോമസ്,ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ ബിനു ഐസക്ക് രാജു,തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഗായത്രി ബി നായർ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോജി ഏബ്രഹാം,ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് പിഷാരത്ത് , വാർഡ് അംഗം പ്രിയ എസ് അരുൺ, .സി.പി.എം.ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.കെ സജി , ചികിത്സാ സഹായ സമിതി ചെയർമാൻ കെ ശ്യാംകുമാർ, പൊതുപ്രവർത്തകൻ ഡോ.ജോൺസൺ വി.ഇടിക്കുള എന്നിവർ അനുശോചിച്ചു.

സംസ്ക്കാരം നവംബർ 14 ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് സഹോദരൻ സന്തോഷ് കുമാറിൻ്റെ വസതിയിൽ.
ഭാര്യ: മായാദേവി.
മകൻ: അഭിജിത്ത് (പ്ലസ് വൺ വിദ്യാർത്ഥി )
സഹോദരങ്ങൾ :സന്തോഷ്‌, സതീഷ്, അശോക്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles