Friday, November 1, 2024

Top 5 This Week

Related Posts

നടൻ കൊച്ചുപ്രേമൻ അന്തരിച്ചു

നടൻ കൊച്ചു പ്രേമൻ അന്തരിച്ചു. 68 വയസായിരുന്നു. ശ്വാസകോശ സംബന്ധമായ രോഗങ്ങളെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് മരണം. നാടകങ്ങളിലൂടെയാണ് അഭിനയരംഗത്തേക്ക് വന്ന കൊച്ചുപ്രേമൻ 250ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഏഴുനിറങ്ങൾ ആണ് ആദ്യം റിലീസായ സിനിമ.

1955 ജൂൺ 1ന് ശിവരാമ ശാസ്ത്രികളുടെയും കമലത്തിൻറെയും മകനായി തിരുവനന്തപുരം ജില്ലയിലെ പേയാടാണ് ജനനം. പ്രേംകുമാർ എന്നാണ് യഥാർഥ പേര്. പേയാട് ഗവണ്മെന്റ് സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തുടർന്നുള്ള വിദ്യാഭ്യാസം തിരുവനന്തപുരം മഹാത്മഗാന്ധി കോളേജിലായിരുന്നു.

സ്‌കൂൾ തലംവിട്ട് കൊച്ചുപ്രേമൻ നാടകത്തെ ഗൗരവത്തോടെ കണ്ടുതുടങ്ങിയത് തിരുവനന്തപുരം കവിതാ സ്റ്റേജിനു വേണ്ടി ജഗതി എൻ. കെ. ആചാരി ഒരുക്കിയ ‘ജ്വാലാമുഖി’ എന്ന നാടകത്തിൻറെ ഭാഗമായപ്പോഴാണ്. ജ്വാലാമുഖി എന്ന ആദ്യ നാടകത്തിനു ശേഷം ഗായത്രി തിയറ്റേഴ്സിന്റെ ‘അനാമിക’ എന്ന നാടകത്തിലാണ് പ്രേക്ഷകർ പിന്നീട് അദ്ദേഹത്തെ കണ്ടത്. തുടർന്ന് സംഘചേതന, കാളിദാസ കലാകേന്ദ്രം തുടങ്ങി പത്തോളം സമിതികൾക്കൊപ്പം കൊച്ചുപ്രേമൻ പ്രവർത്തിച്ചു. കേരളാ തിയറ്റേഴ്സിന്റെ ‘അമൃതം ഗമയ’, വെഞ്ഞാറമ്മൂട് സംഘചേതനയുടെ ‘സ്വാതിതിരുനാൾ’, ‘ഇന്ദുലേഖ’, രാജൻ പി. ദേവിന്റെ ‘ആദിത്യമംഗലം ആര്യവൈദ്യശാല’ തുടങ്ങിയവയിലൂടെയാണ് നാടക രംഗത്ത് പ്രശസ്തനായത്.

ശേഷം രാജസേനൻറെ ദില്ലിവാല രാജകുമാരൻ, ഇരട്ടക്കുട്ടികളുടെ അച്ഛൻ, പട്ടാഭിഷേകം, ഓർഡിനറി, ആക്ഷൻ ഹീറോ ബിജു, ട്രിവാൻഡ്രം ലോഡ്ജ്, മായാമോഹിനി, മാട്ടുപ്പെട്ടിമച്ചാൻ ,തുടങ്ങി സിനിമകളും, ടെലിവിഷൻ പരമ്പരകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സിനിമാ സീരിയൽ താരം ഗിരിജയാണ് കൊച്ചുപ്രേമൻറെ ഭാര്യ. മകൻ-ഹരികൃഷ്ണൻ.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles