Thursday, December 26, 2024

Top 5 This Week

Related Posts

നഗരസഭാ ചെയർമാനെ ഒഴിവാക്കിയത് മൂവാറ്റുപുഴക്കാരെ അവഹേളിക്കൽ : എ. മുഹമ്മദ് ബഷീർ

മൂവാറ്റുപുഴ നഗരത്തിലെ നാലുവരി പാതയുടെ നിർമാണോദ്ഘാടന ചടങ്ങിൽ മുനിസിപ്പൽ ചെയർമാനെ സ്വാഗത പ്രസംഗത്തിൽനിന്നു ഒഴിവാക്കിയത് പ്രോട്ടോകോൾ ലംഘനമാണെന്ന്്് മുൻ മുനിസിപ്പൽ ചെയർമാനും കെ.പി.സി.സി അംഗവുമായ എ. മുഹമ്മദ് ബഷീർ ആരോപിച്ചു. പ്രഥമ പൗരനായ പി.പി.എൽദോസിനെ ഒഴിവാക്കി തിരുവനന്തപുരത്തുനിന്നുവന്ന ചീഫ് എൻജിനീയർ സ്വാഗതം പറഞ്ഞത് മൂവാറ്റുപഴക്കാരെ അവഹേളിക്കലാണ്. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ഒഴിവാക്കൽ. സിപിഎം ചെയർമാനായിരുന്നുവെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു. പി.പി.എൽദോസ് ചെയർമാനായി ഇരുന്നപ്പോഴാണ് ഇങ്ങനെ ഒരു വികസനം വന്നതെന്ന് രേഖപ്പെടുത്താതിരിക്കാനാണ് കല്ലിൽ പേര് കൊത്താരുന്നത്.

ചെയർമാൻ പി.പി.എൽദോസ് കാണികൾക്കൊപ്പം ഇരിക്കുന്നു

റിപ്പോർട്ട് അവതരിപ്പിക്കൽമാത്രമാണ് ഇദ്യോഗസ്ഥരുടെ ചുമതല.
പ്രോട്ടോകോൾ ലംഘിച്ച ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ ചെയർമാൻ തയ്യാറാകണമെന്നും ബഷീർ അഭിപ്രായപ്പെട്ടു. ജില്ലയിൽ കാലടി മേൽപാലത്തിന്റെ നിർമാണോദ്ഘാടനം അടക്കം സമാന സംഭവങ്ങളുണ്ടല്ലോ എന്ന ചോദ്യത്തിന്്് അങ്ങനെ സർക്കാർ നയം ഉണ്ടെങ്കിൽ അത്്് പാടില്ല, തിരുത്തുകയാണ് വേണ്ടതെന്നു വ്യക്തമാക്കി. നഗര സഭയുടെ സ്ഥലത്ത് പിഡബ്‌ള്യുഡിക്ക് യോഗം വയ്ക്കണമെങ്കിൽവരെ ചെയർമാന്റെ അനുമതിവേണം. നഗരപാലിക നിയമമനുസരിച്ച് ചെയർമാനാണ് അധികാരി.

കഫ്ബിക്കെതിരെ മാത്യൂകുഴൽനാടൻ പ്രസംഗിച്ചത് പാർട്ടിതീരുമാനപ്രകാരം പാർട്ടി എംഎൽഎ എന്ന നിലയിലാണ്. വിമർശിക്കേണ്ട സമയത്ത് വിമർശിക്കുകയും നേടിയെടുക്കേണ്ടത് നേടിയെടുക്കുകയും ചെയ്യുന്നത് മാത്യൂകുഴൽനാടൻ എംഎൽഎയുടെ കഴിവാണ്. നിയമസഭയിൽ മുഖ്യമന്ത്രി കണ്ണുരുട്ടികാണിച്ചപോൾ അവിടെ ഇരിക്കുകയും പിന്നീട് ഒരു വികസനവും പറയാൻ നിയമസഭയിൽ എഴുന്നേക്കാത്ത ആളാണ് മുൻ എംഎൽഎഎന്നും മുഹമ്മദ് ബഷീർ പരിഹസിച്ചു. ജനങ്ങളോടുള്ള കടപ്പാട് നിറവേറ്റാൻ മുഹമ്മദ് റിയാസിനോടൊ, മുഖ്യമന്ത്രിയോടൊ ഏത് ചെകുത്താനോടപ്പവും എംഎൽഎ നില്ക്കുമെന്നും മൂഹമ്മദ് ബഷീർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles